കൊച്ചി: എന്‍ബിഎ ചാമ്പ്യന്‍ കെവിന് ഡുരണ്ട് ഇന്ത്യയിലെത്തുമെന്ന് നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് (എന്‍ബിഎ) അറിയിച്ചു. രാജ്യത്ത് ബാസ്ക്കറ്റ് ബോളിന്റെ വളര്‍ച്ചയ്ക്ക് തുടര്‍ പിന്തുണ നല്‍കുകയും എന്‍ബിഎ അക്കാഡമി ഇന്ത്യയിലെ പ്രതിഭകള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗോള്‍ഡന്‍ സ്റ്റേറ്റ് വാരിയേഴ്സില്‍ നിന്നുള്ള കെവിന് ഡുരണ്ട് എത്തുന്നത്.2017 ബില്‍ റസല്‍ എന്‍ബിഎ ഫൈനല്‍സിലെ ഏറ്റവും വിലപിടിച്ച താരമായ ഡുരണ്ട് ജൂലൈ 27-ന് ന്യൂഡല്‍ഹിയില്‍ എത്തും. കെവിന് ഡുരണ്ട് ചാരിറ്റി ഫണ്ടേഷന്റെ ബില്‍ഡ് ഇറ്റ് ആന്‍ഡ് ദേ വില്‍ ബോള്‍ കോര്ട്സ്് റിനൊവേഷന് ഇനിഷ്യേറ്റീവിന്റെ ഭാഗമായി രാംജാസ് സ്കൂളിന് രണ്ട് പുതിയ ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടുകള്‍ അദ്ദേഹം സമര്‍പ്പിക്കും. തുടര്‍ന്ന് നോയിഡയിലെ ‘എന്‍ബിഎ അക്കാഡമി ഇന്ത്യ’ ഡുരണ്ട് സന്ദര്‍ശിക്കും.
ബാസ്ക്കറ്റ്ബോളിനെ പ്രോത്സാഹിപ്പിക്കാനും എന്‍ബിഎ അക്കാഡമിയിലെ പ്രതിഭകളെ കാണാനും ഇന്ത്യയില്‍ എത്തുന്നത് ആവേശകരമാണെന്ന് ഡുരണ്ട് പറഞ്ഞു. ദീര്‍ഘനാളായി ഇന്ത്യയിലെ എത്തണമെന്ന് ആഗ്രഹിക്കുന്നു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം അനുഭവിച്ചറിയാനും കുട്ടികളുമായി അറിവ് പങ്കിടാനും ഉള്ള നിമിഷത്തിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
2017 ഫൈനല്‍സിലെ ഏറ്റവും വിലപിടിച്ച താരമായ കെവിന് ഡുരണ്ടിന്റെ വരവിനായി കാത്തിരിക്കുകയാണെന്ന് എന്‍ബിഎ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ യാന്നിക് കൊളാകോ പറഞ്ഞു. ഗോള്‍ഡന്‍ സ്റ്റേറ്റ് വാരിയേഴ്സിലെ ചരിത്രം കുറിച്ച സീസണിന് ശേഷമാണ് കെവിന് എത്തുന്നത്. ലീഗിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാള്‍ ഇന്ത്യയിലെ ബാസ്ക്കറ്റ്ബോള്‍ കളിക്കാരുമായി സംവദിക്കുന്നത് പുതു തലമുറ കളിക്കാര്‍ക്ക് പ്രത്യേകിച്ച് എന്‍ബിഎ അക്കാഡമി ഇന്ത്യയിലെ പ്രതിഭകള്‍ക്ക് വലിയ പ്രചോദനം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.