നടി ആക്രമിക്കപ്പെട്ട കേസില്‍ പി.ടി. തോമസ് എംഎല്‍എയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വച്ച് മൊഴിനല്‍കുന്നതിന് അസൗകര്യമുണ്ടെന്ന് പി.ടി. തോമസ് അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. കേസില്‍ ആദ്യം മുതലേ സജീവമായി ഇടപെട്ട പി.ടി. തോമസിന്റെ മൊഴി പൊലീസ് എടുക്കാത്തതു വിവാദമായിരുന്നു.
നടി ഉപദ്രവിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്ലെന്നു ആദ്യമേ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി നിരുപാധികം മാപ്പു പറയണമെന്നു പി.ടി.തോമസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. മാധ്യമങ്ങള്‍ക്കെതിരെ ആക്രോശിച്ചുകൊണ്ട് നടന് ദിലീപിനെ ന്യായീകരിച്ച ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്കുമാര് എന്നിവര്‍ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും അദ്ദേഹം നിലപാടെടുത്തിരുന്നു.