ഗോരക്ഷാ ഗുണ്ടകളെ ഒരു തരത്തിലും പിന്തുണക്കില്ലെന്ന് ആര്.എസ്.എസ്. ഗോസംരക്ഷണത്തിന്റെ പേരില്‍ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കണം എന്നുകൂടി ആവശ്യപ്പെട്ട് പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങളെ തടയിടുകയാണ് ആര്.എസ്.എസ് പ്രചാര്‍ പ്രമുഖ് മന്മോഹന് വൈദ്യ.
ഗോസംരക്ഷണത്തിന്റെ പേരില്‍ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കെ ഇത് ഭരണപക്ഷത്തിനെതിരെയുള്ള ആയുധമായി ഉപയോഗിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിരിക്കെയാണ് ആര്.എസി.എസിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.അക്രമങ്ങളെ ആര്.എസ്.എസുമായി ബന്ധപ്പെടുത്തുന്നതിനേക്കാള്‍ നല്ലത് ഇവരെ കണ്ടെത്തി ശിക്ഷ വാങ്ങിച്ചുകൊടുക്കുകയാണ് വേണ്ടത്. നിയമം അതിന്റെ വഴിക്ക് പോകട്ടെ. സംഘം ഒരുതരത്തിലുള്ള അക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്നില്ല. മുമ്പും തങ്ങള്‍ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.