ഡി സിനിമാസ് ഭൂമി ഇടപാട്; വ്യാപക ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട്

0
87

ദിലീപിന്റെ തിയേറ്റര്‍ ഡി സിനിമാസ് ഭൂമി ഇടപാടില്‍ വ്യാപക ക്രമക്കേട് നടന്നതായി ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഇതില്‍ 35 സെന്റ് സ്ഥലം തോട് പുറമ്പോക്കാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാക്കിയുള്ള സ്ഥലം വലിയ തമ്പുരാന്‍ കോവിലകം വകയാണ്.

സ്ഥലത്തിന് ആദ്യമായി പോക്കുവരവ് ചെയ്ത് കരമടച്ചത് 2005 ലാണ്. ക്രമക്കേട് ബോധ്യപ്പെട്ടതിനാല്‍ വീണ്ടും അന്വേഷിക്കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം 2015ലാണ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അതേസമയം ഡി സിനിമാസ് ഭൂമി കയ്യേറ്റത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. ദിലീപ് പുറംപോക്ക് ഭൂമി കൈയ്യേറിയെന്നും ഇതിനായി അന്നത്തെ ജില്ലാ കളക്ടര്‍ എം എസ് ജയ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു എന്നുമാണ് പരാതി. പൊതുപ്രവര്‍ത്തകന്‍ പി ഡി ജോസഫാണ് ഇതുസംബന്ധിച്ച് ഹര്‍ജി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here