
മ്യൂസിയത്തിന് സമീപം കാറിനു മുകളില്‍ മരം വീണ് രണ്ടുപേര്‍ക്ക് സാരമായ പരിക്കേറ്റു. വട്ടിയൂര്‍ക്കാവ് സ്വദേശി ജോര്‍ജ്, ഡെന്നീസ് ജോണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്നു.
ശക്തമായ കാറ്റിലും മഴയിലുമാണ് വലിയ മരം വീണത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച വൈകീട്ട് ശക്തമായ കാറ്റ് വീശിയിരുന്നു.