ഡ്യൂപ്പില്ലാതെ തൃഷ

0
107
നയന്‍താര സംഘമിത്രയ്ക്കായി ആയുധ പരിശീലനം നടത്തുന്നു, ശ്രുതി ഹാസന്‍ യു.കെയില്‍ വാള്‍പയറ്റ് അഭ്യസിക്കുന്നു. അതിന് പിന്നാലെയാണ് തൃഷ ഡ്യൂപ്പില്ലാതെ സംഘട്ടന രംഗത്ത് അഭിനയിച്ച് സിനിമാ ലോകത്തെ ഞെട്ടിച്ചത്. കൊടി, ചതുരംഗ വേട്ടെ ടു എന്നീ ചിത്രങ്ങളില്‍ സ്റ്റണ്ട് രംഗങ്ങളില്‍ തൃഷ തിളങ്ങിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ചിത്രമായ ഗര്‍ജനൈയില്‍ താരം ഡ്യൂപ്പിനെ ഒഴിവാക്കിയത്. അനുഷ്‌കാ ശര്‍മ നായികയായ എന്‍.എച്ച് 10 എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കാണ് ഗര്‍ജനൈ. തന്റെ കഥാപാത്രത്തിന് ശ്രദ്ധ ലഭിക്കുന്ന ചിത്രങ്ങള്‍ മാത്രമാണ് താരം ഇപ്പോള്‍ തെരഞ്ഞെടുക്കുന്നത്.
ഗര്‍ജനൈയില്‍ അമിത്ഭാര്‍ഗവ്, വംശികൃഷ്ണ എന്നിവരാണ് തൃഷയ്‌ക്കൊപ്പം ആക്ഷന്‍ സീക്വന്‍സുകളില്‍ അഭിനയിച്ചത്. സംവിധായകന്‍ സുന്ദര്‍ ബാലു ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ തൃഷയുടെ ആത്മാര്‍ത്ഥതയെ പ്രശംസിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം തൃഷ അമേരിക്കക്ക് പറക്കും. എല്ലാവര്‍ഷവും സുഹൃത്തുക്കളോടൊപ്പമാണ് താരത്തിന്റെ യാത്ര. എന്നാല്‍ ഇത്തവണ അത് അമ്മയ്‌ക്കൊപ്പം ആയിരിക്കും. ന്യൂയോര്‍ക്കിലാണ് താരം താമസിക്കാന്‍ ഉദ്ദേശിക്കുന്നത്. അതേസമയം സുചിലിക്‌സിലൂടെ പുറത്ത് വന്ന കാര്യങ്ങളോട് വ്യക്തമായി പതികരിക്കാന്‍ തൃഷ തയ്യാറായില്ല. ധനിഷിന്റെ സിനിമകളില്‍ ഇനിയും അഭിനയിക്കുമെന്ന് താരം വ്യക്തമാക്കി.
പരദൂഷണവും കുശുമ്പും കുന്നായ്മയും കൊണ്ട് മലീമസമാണ് കോളിവുഡെന്നും തൃഷ ആരോപിച്ചു. ഒരു നടിയെ മറ്റൊരു നടിയെ കണ്ട് കൂടാത്ത സ്ഥിതിയാണുള്ളത്. അവസരങ്ങള്‍ക്കായി എന്ത് കുതന്ത്രവും പയറ്റാന്‍ പല നടിമാരും മടിക്കുന്നില്ല. അതിന്റെ ഭാഗമായാണ് സുചിലിക്‌സ് പോലുള്ള തരംതാണ പരിപാടികളെന്നും തൃഷ ആരോപിച്ചു. കത്തിയുടെ ഹിന്ദി റീമേക്കില്‍ നിന്ന് സാമന്ത പുറത്തായത് ഇതിന്റെ ഭാഗമായാണെന്നും തൃഷ ആരോപിച്ചു. കത്തിയുടെ ഹിന്ദി പതിപ്പില്‍ ഇല്യാനയാണ് നായിക!

LEAVE A REPLY

Please enter your comment!
Please enter your name here