ദിലീപിന്റെ അറസ്റ്റ് : പോലീസിനെ പിന്‍തുണച്ച് വിനായകന്‍

0
77

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പോലീസിനെ പിന്‍തുണച്ച് നടന്‍ വിനായകന്‍. ദിലീപിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്നും, ഇനി അങ്ങനെയാണെങ്കില്‍ അത് സങ്കടകരമാണെന്നും അദ്ദേഹം പറയുന്നു.

തനിക്കും പലതും പറയാനുണ്ട്. പക്ഷെ, കാത്തിരിക്കുകയാണ്. കോടതി നടപടികള്‍ പൂര്‍ത്തീകരിക്കട്ടേ എന്നും വിനായകന്‍ പറഞ്ഞു. സിനിമയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അല്‍പ്പംകൂടി കാത്തിരുന്നാല്‍ മലയാള സിനിമയില്‍ നല്ല സമയം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന 65-ാമത് നെഹ്‌റു ട്രോഫിയുടെ ലോഗോ പ്രകാശം നടത്തിയശേഷം പ്രതികരിക്കവെയാണ് വിനായകന്‍ ഇക്കാര്യം പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here