ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി തിങ്കളാഴ്ച

0
129

നടിയെ ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ജാമ്യാപേക്ഷയിലെ വാദം വ്യാഴാഴ്ച പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു. പൊലീസിന്റെ കേസ് ഡയറി നാലു കെട്ടുകളിലായി കോടതിയുടെ പരിശോധനയ്ക്കു കൈമാറിയിരുന്നു.

നടിയെ ഉപദ്രവിച്ച കേസിന്റെ മുഖ്യ സൂത്രധാരന്‍ ദിലീപ് ആണെന്നു വാദമധ്യേ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു. ഇന്ത്യന്‍ ക്രിമിനല്‍ നിയമചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷനാണിതെന്നും പറഞ്ഞു. എല്ലാ മൊഴികളും വിരല്‍ ചൂണ്ടുന്നതു ദിലീപിലേക്കാണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് (ഡിജിപി) ബോധിപ്പിച്ചു. എന്നാല്‍ ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും രണ്ടുപേര്‍ തമ്മില്‍ കണ്ടാല്‍ ഗൂഢാലോചനയാവില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here