ദേവസ്വംബോര്‍ഡ്‌ ഭൂമിയില്‍ വിമാനത്താവളം വേണ്ട: പ്രയാര്‍ ഗോപാലകൃഷ്ണന്‍

0
107

ചെറുവള്ളി എസ്‌റ്റേറ്റിലെ ദേവസ്വത്തിന്റെ ഭൂമി ദേവസ്വത്തിന് തിരികെ നല്‍കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമല വിമാനത്താവളം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിലാണ് ദേവസ്വത്തിന്റെ ഭൂമിയും ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പ്രയാര്‍ വാദിക്കുന്നു.

ദേവസ്വത്തിന്റെ വക നൂറേക്കര്‍ ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിലുള്ളത്. എം.ജി.രാജമാണിക്യം കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നുണ്ട്. ദേവസ്വത്തിന്റെ ഭൂമി ദേവസ്വത്തിന് തിരിച്ചു തരാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ വിമാനത്താളം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കങ്ങള്‍ നടന്നുവരികയാണ്. ഹാരിസണ്‍ കമ്പനിയുടെ കൈവശമുണ്ടായിരുന്ന ഭൂമി കെ.പി.യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ചര്‍ച്ച വാങ്ങിയിരുന്നു.

എന്നാല്‍ ഇവരുടെ കൈവശമാണ് ഇപ്പോള്‍ ഈ സ്ഥലമുള്ളത്. ഇതേക്കുറിച്ച് അന്വേഷിച്ച എംജി രാജമാണിക്യത്തിന്റെ അഭിപ്രായത്തില്‍ ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നാണ് കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here