കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി പ്രതീഷ് ചാക്കോയുടെ മൊഴി.
പള്‍സര്‍ സുനി തന്റെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഏല്‍പ്പിച്ചിരുന്നു എന്നും, താന്‍ അത് തന്റെ ജൂനിയറായ രാജു ജോസഫിനെ ഏല്‍പ്പിച്ചു. അദ്ദേഹം അത് നശിപ്പിച്ചു കളഞ്ഞു എന്നാണ് പ്രതീഷ് ചാക്കോ പോലീസിനോട് പറഞ്ഞത്.
കേസില്‍ സുപ്രധാന തെളിവ് നശിപ്പിച്ചു കളഞ്ഞതിനും അതിന് കൂട്ടുനിന്നതിനും പ്രതീഷ് ചാക്കോയ്ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ പുതിയ സാഹചര്യത്തില്‍ പോലീസ് ചുമത്തിയേക്കും. എന്നാല്‍ പ്രതീഷ് ചാക്കോയുടെ മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.
തന്റെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ കൈവശം ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഏല്‍പ്പിച്ചുവെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. ഈ മൊബൈല്‍ ദിലീപിനെ ഏല്‍പ്പിക്കണമെന്നും താന്‍ അഭിഭാഷകനോട് പറഞ്ഞിരുന്നതായി സുനി മൊഴി നല്‍കിയിരുന്നു.