പീഡന ആരോപണത്തെത്തുടര്‍ന്ന് കോവളം എം.എല്‍.എ എം. വിന്‍സെന്റ് രാജിവെച്ചേക്കുമെന്ന് സൂചന. ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടുകൂടിയാണ് എം.എല്‍.എ അറസ്റ്റിലേക്ക് നയിച്ചത്. ഇതില്‍ കോണ്‍ഗ്രസ് കടുത്ത പ്രതിരോധത്തിലാണ്.എം.എല്‍.എയുടെ നിരന്തരമായ ശല്യത്തെ തുടര്‍ന്നാണ് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പോലീസിനോട് ഇവരുടെ ഭര്‍ത്താവ് പരാതി പറഞ്ഞിരുന്നു. ഫോണില്‍ വിളിച്ച് അസഭ്യം പറയുന്നതായും പരാതിയില്‍ പറയുന്നുണ്ട്.
എംഎല്‍എയ്ക്കെതിരെ പീഡനശ്രമവും ആത്ഹത്യാ പ്രേരണാ കുറ്റവും ചുമത്തിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ബാലരാമപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ പൊലീസ് മൊഴിയെടുത്തിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ അജിത ബീഗം വീട്ടമ്മയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടമ്മയുടെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നത്.വീട്ടമ്മ തന്റെ സഹോദരനുമായി സംസാരിച്ച സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ്തില്‍ എംഎല്‍എ തന്നെ ചതിക്കുകയായിരുന്നെന്ന് വ്യക്തമാക്കുന്നുണ്ടായിരുന്നു. ഈ സംഭാഷണം വീട്ടമ്മയുടെ സഹോദരന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ശബ്ദരേഖ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുമുണ്ട്.
ഇതിനുപുറമെ എംഎല്‍എ വീട്ടമ്മയുടെ സഹോദരനുമായി ഒത്തുതീര്‍പ്പിനു ശ്രമിക്കുകയും, ഇതൊരു കുടുംബപ്രശ്നമായി പ്രശ്നം ഒതുക്കി തീര്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണവുമാണ് പുറത്തുവന്നത്. രാഷ്ട്രീയ പ്രശ്നമാണ് കേസിന് പിന്നിലെന്ന് എംഎല്‍എ വാദിക്കുന്നു. തനിക്കെതിരെയുള്ള എന്ത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഇയാള്‍ പറഞ്ഞു. ഈ പറയുന്ന ആരോപണങ്ങളെല്ലാം സത്യമാണെന്ന് തെളിഞ്ഞാല്‍ തന്റെ എംഎല്‍എ സ്ഥാനം രാജിവെയ്ക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
അതേസമയം, വീട്ടമ്മയുടെ വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി വ്യക്തമായാല്‍ എംഎല്‍എയുടെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടി ഉണ്ടായേക്കും. എംഎല്‍എയെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി തേടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയം കോണ്‍ഗ്രസിനെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ആഗസ്ത് ഏഴിന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് എംഎല്‍എയുടെ അറസ്റ്റ്. പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനം രാജിവെക്കാന്‍ അദ്ദേഹം തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസന് വ്യക്തമാക്കിയിരുന്നു. ആരോപണങ്ങളോടൊപ്പം ശബ്ദരേഖകള്‍ അടക്കമുള്ള തെളിവുകളും പുറത്തുവന്നതോടെ എംഎല്‍എ സ്ഥാനം രാജിവെപ്പിച്ച് മുഖം രക്ഷിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.