പുറത്തവന്‍ ഗാന്ധിയെപ്പോലെ നടക്കുകയാണ്; വീട്ടമ്മയുടെ ഫോണ്‍രേഖ പുറത്ത്

0
109

എം.എല്‍.എ എം.വിന്‍സെന്റിനെതിരായ ലൈംഗിക ആരോപണങ്ങള്‍ ശക്തിയേറുന്ന തരത്തിലുള്ള വീട്ടമ്മയുടെ ഫോണ്‍ സംഭാഷണം പുറത്ത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മറ്റാരുടെയും സഹായമന്വേഷിച്ച് പോകരുതെന്നും, എം.എല്‍.എ ചതിയനാണെന്നും വീട്ടിലെത്തി ചതിക്കുകയായിരുന്നെന്നും പറയുന്നതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഫോണ്‍ സംഭാഷണത്തിന്റെ പ്രസക്തഭാഗം ഇങ്ങനെ: ‘എന്നെ അവന്‍ ചതിച്ചതാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മറ്റാരുടെയും സഹായമന്വേഷിച്ച് പോകരുത്. ഒരാളെങ്കിലും അറിഞ്ഞിരിക്കണമെന്നതിനാലാണ് നിന്നോടു പറയുന്നത്. അപ്പനുള്‍പ്പെടെ മറ്റാരും ഇക്കാര്യം അറിയരുത്.

തന്ത്രപരമായി എന്നെ ചതിച്ച ശേഷം അവന്‍ ഗാന്ധിയെപ്പോലെ നടക്കുകയാണ്. അവന്റെ സഹായം എനിക്കു വേണ്ട. വീട്ടിലും കടയിലും വന്ന് അവനെന്നെ ചതിച്ചു. അപ്പനോ മറ്റാരെങ്കിലുമോ അറിഞ്ഞാല്‍ പരസ്യമായി അവനെ വെട്ടും. കടയിലിരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. വലിയ ടെന്‍ഷനുണ്ട്. അവന്‍ ചതിയനാണ്. ഞാന്‍ വിചാരിച്ചാല്‍ എം.എല്‍.എ സ്ഥാനം തറയില്‍ കിടക്കും.’

തന്നോട് സംസാരിച്ച കാര്യം ശരിയാണെന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയില്‍ നിന്ന് ഇനിയൊരാള്‍ക്കും ഇത്തരം അനുഭവമുണ്ടാകരുതെന്നും ഫോണ്‍ സംഭാഷണം ശരിവച്ച് സഹോദരന്‍ പ്രതികരിച്ചു. ഇനിമേല്‍ ഇത്തരത്തിലൊരു അനുഭവമുണ്ടാകരുതെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും സഹോദരന്‍ പറഞ്ഞു. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജീതാ ബീഗത്തിനാണ് അന്വേഷണത്തിന്റെ ചുമതല. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എം.എല്‍.എയെ ചോദ്യം ചെയ്യാനായി സ്പീക്കറുടെ അനുമതി തേടാനുള്ള നടപടി പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here