പ്രവാസികൾക്ക് വിദേശരാജ്യങ്ങളിൽ വോട്ടു ചെയ്യാനുള്ള നിയമഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം

0
98

പ്രവാസികൾക്ക് വിദേശരാജ്യങ്ങളിൽ വെച്ച് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. പ്രവാസികൾക്ക് വോട്ടവകാശം നൽകുന്ന കാര്യത്തിൽ നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി വരുത്തനാവുമോയെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് ആരാഞ്ഞിരുന്നു. പ്രവാസികൾക്ക് വോട്ടവകാശം നൽകാൻ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമീഷൻ തത്വത്തിൽ തീരുമാനമെടുത്തിരുന്നു.

ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ടു​ള്ള വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഇ-​ബാ​ല​റ്റ്​ ഏ​ർ​പ്പെ​ടു​ത്താ​മെ​ന്ന്​ ത​ത്ത്വ​ത്തി​ൽ സ​മ്മ​തി​ച്ചു​വെ​ന്ന്​ ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ എ​ട്ടി​ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ശി​പാ​ർ​ശ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു​വെ​ന്നും പ​ഠി​ക്കാ​ൻ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു​വെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ എ.​എ​സ്.​ജി പി.​എ​ൽ. ന​ര​സിം​ഹ ബോ​ധി​പ്പി​ച്ചി​രു​ന്നു. പാ​ർ​ല​മ​​​​െൻറി​ൽ വെ​ക്കാ​ൻ ക​ര​ട്​​ബി​ൽ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ ഉ​ട​ൻ പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചി​രു​ന്നു.

യു.എ.ഇയിലെ പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലില്‍ സുപ്രീം കോടതിയിൽ നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ്​ പ്രവാസി വോട്ടവകാശമെന്ന ആവശ്യത്തെ സജീവമാക്കിയത്. സുപ്രീം​ കോടതി ഇൗ ആവശ്യത്തോട്​ അനുകൂല സമീപനമെടുത്തതോടെ വോട്ടവകാശം വീണ്ടും ചർച്ചാവിഷയമായി.
ഇ- പോസ്​​റ്റല്‍ ബാലറ്റും പ്രതിനിധി വോട്ടും വഴി പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്ത്് തന്നെ വോട്ടുചെയ്യാന്‍ സൗകര്യം ഒരുക്കാന്‍ സന്നദ്ധമാണെന്ന്​ 2014 ഒക്​ടോബറിൽ സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചിരുന്നു. ഡോ. ഷംസീര്‍ വയലിലി​​​ന്‍റെ ഹരജിയിലാണ് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍  സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷനോട് നിര്‍ദേശിച്ചിരുന്നത്. തുടര്‍ന്നാണ്  കമീഷന്‍ അനുകൂലമായി പ്രതികരിച്ചത്.  അതോടെ പ്രവാസി വോട്ട്​  ഉടനെ യാഥാർഥ്യമാകുമെന്ന പ്രതീതിയുണ്ടായെങ്കിലും മൂന്നു വർഷം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല.

2010ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിച്ചിരുന്നെങ്കിലും ഇത് ഓണ്‍ലൈനിലുടെ വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കാനുള്ള അവസരം മാത്രമായിരുന്നു.  വോട്ടുചെയ്യാന്‍ നാട്ടില്‍ തന്നെ പോകണമായിരുന്നു. അതിന് സാധിക്കുന്നവരാകട്ടെ എണ്ണത്തില്‍ വളരെ കുറവും. ഇത് മനസ്സിലാക്കിയതോടെയാണ് പരമോന്നത കോടതിയും വിഷയം ഗൗരവമായി കണ്ടത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ പ്രവാസിക്ക് വിദേശത്ത്​ നിന്ന്​ വോട്ടുചെയ്യാനുള്ള സാധ്യത കോടതി ആരാഞ്ഞെങ്കിലും തപാല്‍ വോട്ട് സാധ്യമല്ലെന്നും ഓണ്‍ലൈന്‍ വോട്ട് അടുത്തതവണ പരിഗണിക്കാമെന്നുമാണ് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചത്. തുടര്‍ന്ന് 2016ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ഉറപ്പാക്കണമെന്നും വോട്ട് ഭരണഘടനാ അവകാശമാണെന്നും കോടതി വ്യക്തമാക്കി.  വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് അവര്‍ എവിടെയായാലും വോട്ടു രേഖപ്പെടുത്താന്‍ അവസരം ഉറപ്പാക്കണമെന്ന് ജസ്റ്റിസുമാരായ കെ.എസ്.രാധാകൃഷ്ണന്‍, വിക്രംജിത് സെന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിടുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചതോടെ പിന്നെ ശ്രദ്ധ തെരഞ്ഞെടുപ്പ് കമീഷനിലേക്കായി. ഇതേക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ വെച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കമീഷനോട് ആവശ്യപ്പെടുകയായിരുന്നു. കമ്മിറ്റി  റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചെങ്കിലും തീരുമാനം മാത്രം ഉണ്ടായില്ല.

ഓരോ തവണ കേസ്​ പരിഗണനക്ക്​ വരു​േമ്പാഴും കേന്ദ്ര സർക്കാർ സമയം നീട്ടി ചോദിക്കുകയായിരുന്നു. 2015 ജനുവരിയിൽ തെരഞ്ഞെടുപ്പ്​ കമീഷ​​​​െൻറ ശിപാർശ നടപ്പാക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്​ എട്ടാഴ്​ച സമയം അനുവദിച്ചിരുന്നു.പിന്നീട്​ കഴിഞ്ഞ വർഷം ജുലൈ എട്ടിന്​ ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ടു​ള്ള വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഇ-​ ബാ​ല​റ്റ്​ ഏ​ർ​പ്പെ​ടു​ത്താ​മെ​ന്ന്​ ത​ത്ത്വ​ത്തി​ൽ സ​മ്മ​തി​ച്ചു​വെ​ന്ന്​ ​ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.  പാ​ർ​ല​മ​​​െൻറി​ൽ വെ​ക്കാ​ൻ ക​ര​ട്​​ബി​ൽ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ ഉ​ട​ൻ പ​രി​ഗ​ണി​ക്കു​മെ​ന്നും അറിയിച്ചിരുന്നു.തു​ട​ർ​ന്ന്​ നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ ര​ണ്ടു​മാ​സ​ത്തി​ന​കം പ്ര​വാ​സി വോ​ട്ട്​ ന​ട​പ്പാ​ക്കാ​ൻ സു​പ്രീം​കോ​ട​തി കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ നി​ർ​ദേ​ശം ന​ൽ​കി. ആ ​നി​ർ​ദേ​ശ​വും ലം​ഘി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ​മ​യം നീ​ട്ടി​ന​ൽ​കാ​നാ​വി​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി ഇപ്പോൾ അന്ത്യശാസനം നൽകിയിരിക്കുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here