ബാണാസുരസാഗര്‍ ഡാമില്‍ കൊട്ടത്തോണി മറിഞ്ഞ് കാണാതായവരില്‍ നാലാമത്തെ ആളുടേയും മൃതദേഹം കണ്ടെത്തി. കോഴിക്കോട് തുഷാരഗിരി സ്വദേശി ബിനുവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താനായി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പടിഞ്ഞാറക്കര എസ്ഐ അബൂബക്കറിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മ്യതദേഹം കണ്ടെത്തിയത്. കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. കോഴിക്കോട് നെല്ലിപ്പോയില്‍ സ്വദേശി സച്ചിന് ചന്ദ്രന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.
കാണാതായ ചെമ്പുകടവ് സ്വദേശി മെല്വിന്, വില്‍സണ്‍ എന്നിവരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. തോണിമറിഞ്ഞ് ആറു പേര് അപകടത്തില്‍ പെട്ടെങ്കിലും ഇതില്‍ രണ്ടു പേര് മാത്രമാണ് രക്ഷപെട്ടത്.