ബാഹുബലി അനുകരിച്ചു: യുവാവിനു ദാരുണമരണം

0
65

സിനിമാരംഗം അനുകരിച്ച് മുംബൈ സ്വദേശിയായ യുവാവ് മരിച്ചു. ബാഹുബലി സിനിമയില്‍ കഥാപാത്രം വെള്ളച്ചാട്ടത്തിന്റെ മുകളില്‍ നിന്നും ചാടുന്ന രംഗം അനുകരിച്ചാണ് യുവാവ് മരിച്ചത്.

വിനോദയാത്രയുടെ ഭാഗമായി മാഹുലിയിലെ വെള്ളചാട്ടം കാണാനെത്തിയ ഇന്ദ്രപാല്‍ പാട്ടീല്‍ എന്ന വ്യവസായിയാണ് സിനിമാരംഗം അനുകരിച്ച് വെള്ളച്ചാട്ടത്തിലേക്ക് എടുത്തുചാടിയത്. താഴേക്ക് തെറിച്ചുവീണ ഇയാളുടെ തല പാറയിലിടിക്കുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിക്കുകയും ചെയ്തു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് ഇയാല്‍ വെള്ളച്ചാട്ടത്തിനുമുകളില്‍ കയറിയതെന്ന് പോലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here