ബിജെപിയുടെ ഏഴ് ജില്ലാ കമ്മറ്റി നേതൃത്വങ്ങള്‍ക്കെതിരെ കേന്ദ്രത്തിന് പരാതി

0
801

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍,തൃശ്ശൂര്‍, കൊല്ലം ജില്ല നേതൃത്വങ്ങള്‍ ഫണ്ട് മുക്കി

കോഴിക്കോട് ദേശീയ കൗണ്‍സില്‍ നടത്തിപ്പിലടക്കം വെട്ടിപ്പ് നടന്നു

by വെബ്‌ ഡെസ്ക്

മെഡിക്കല്‍ കോളേജ് കോഴ ആരോപണത്തില്‍ ആടിയുലയുന്ന ബിജെപി കേരള നേതൃത്വത്തെ കൂടുതല്‍ കുഴപ്പത്തിലാക്കുന്ന അഴിമതി ആരോപണങ്ങള്‍ പുറത്ത് വരുന്നു.കോഴിക്കോട് നടന്ന ദേശീയ കൗണ്‍സില്‍ യോഗ നടത്തിപ്പിലടക്കം അഴിമതി നടന്നെന്ന പരാതികള്‍ കേന്ദ്ര നേതൃത്വത്തിന് ലഭിച്ചു. ഇതടക്കം ഏഴ് ജില്ലാ കമ്മറ്റി നേതാക്കള്‍ക്കെതിരെ കേന്ദ്രത്തിന് പരാതി ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലാ കമ്മറ്റികള്‍ക്കെതിരെ കേന്ദ്രത്തിന് കൃത്യമായ പരാതികളാണ് ലഭിച്ചിട്ടുള്ളത്. തൃശ്ശൂര്‍, കൊല്ലം ജില്ലാ നേതൃത്വങ്ങള്‍ സംശയത്തിന്റെ നിഴലിലാണ്. എല്ലായിടത്തും സാമ്പത്തിക ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്.കോഴിക്കോട് നടന്ന ദേശീയ കൗണ്‍സില്‍ യോഗനടത്തിപ്പിലെ അഴിമതി അന്വേഷിക്കാന്‍ കേന്ദ്ര നേതൃത്വം തയ്യാറെടുക്കുന്നുവെന്ന സൂചനയും ലഭിക്കുന്നുണ്ട്. ഇതിനായി കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തും. കേരളത്തിലെ ബിജെപിയുടെ വിവധ തലങ്ങളില്‍ നടക്കുന്ന അഴിമതി കേന്ദ്ര നേതൃത്വം വലിയ ഗൗരവത്തോടെയാണ് കാണുന്നത്.

തുടക്കത്തില്‍ വളരെ സുതാര്യമായാണ് ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ പിരുവുകളും മറ്റും നടന്നത്. എന്നാല്‍ ഒരു ഘട്ടം പിന്നിട്ടപ്പോള്‍ ഒരു ക്രമവുമില്ലാതെയായിരുന്നു നടത്തിപ്പ്. ഇതിലൂടെ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതി കേന്ദ്രം അടിയന്തിരമായി അന്വേഷിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here