ആറു മാസത്തിനകം മതം മാറിയില്ലെങ്കില്‍ കൈവെട്ടുമെന്ന് സാഹിത്യകാരന് കെ.പി.രാമനുണ്ണിക്കു ഭീഷണിക്കത്ത്. അല്ലെങ്കില്‍ വധശിക്ഷയാകും വിധിക്കുകയെന്നും കത്തില്‍ പറയുന്നു.
ആറു ദിവസം മുന്‍പാണ് ഇത്തരമൊരു കത്തു രാമനുണ്ണിക്ക് ലഭിച്ചത്. രാമനുണ്ണിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഹിന്ദു-മുസ്ലിം മതവിഭാഗങ്ങളെ താരതമ്യപ്പെടുത്തി ലേഖനമെഴുതിയതിനെ തുടര്‍ന്നാണ് ഭീഷണിക്കത്ത് ലഭിച്ചത്. നിഷ്കളങ്കരായ മുസ്ലിംകളെ വഴിതെറ്റിക്കുന്നതാണ് ലേഖനമെന്നും ഇതില്‍നിന്നു പിന്മാറണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം.
അവിശ്വാസികള്‍ക്കു ദൈവം നല്‍കിയിരിക്കുന്ന ശിക്ഷാവിധി വധശിക്ഷയാണ്. താങ്കളുടെ കാര്യത്തില്‍ ഇതിനായി ആറുമാസത്തെ കാലയളവു നല്കുന്നു. അതിനകം മതം മാറിയില്ലെങ്കില്‍ വധിക്കുമെന്നും കത്തില്‍ പറയുന്നു.