ബി.ജെ.പി കേരള നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് അഴിമതി ആരോപണം തള്ളി ബി.ജെ.പി ദേശീയ വക്താവ് ജി.വി.എല്‍.നരസിംഹറാവു. ഒരു വ്യക്തി നടത്തിയ സ്വകാര്യ അധാര്‍മ്മിക ഇടപാട് മാത്രമാണിതെന്നും, ഇതിനെതിരെ ശക്തമായ നടപടിയെടുത്തിട്ടുണ്ടെന്നും, പുതിയ അന്വേഷണം ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവവുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിനോ യാതൊരു പങ്കുമില്ലെന്നും, അഴിമതിയെന്ന് പറയുന്നവര്‍ ജനങ്ങളെ മണ്ടന്മാരാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമഗ്രമായ അന്വേഷണം പാര്‍ട്ടിക്കുള്ളില്‍ നടത്തിയതാണ്. വിഷയത്തില്‍ പുതിയൊരു അന്വേഷണം ഇനിയാവശ്യമില്ലെന്നും നരസിംഹറാവു പ്രതികരിച്ചു.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് സര്‍ക്കാരുമായി ഒരു ബന്ധവുമില്ല. സ്വതന്ത്ര സ്ഥാപനമായ അതിനെ കേന്ദ്രസര്ക്കാര്വഴി സ്വാധീനിക്കാനാവില്ല. അതിനാല്‍ പാര്‍ട്ടി അംഗം നടത്തിയ ഇടപാട് പ്രധാനമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയെ ബാധിക്കില്ലെന്നും ദേശീയ വക്താവ് അവകാശപ്പെട്ടു.