മെഡിക്കല്‍ കോഴ വിവാദം; ദേശീയ നേതൃത്വത്തിനും പങ്കെന്ന് കോടിയേരി

0
75

ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ കോഴ വിവാദത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും, അഴിമതിയില്‍ ബി.ജ.പി ദേശീയ നേതൃത്വത്തിനും പങ്കുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കോഴയിടപാടുകള്‍ക്ക് ഒത്താശ ചെയ്യുന്നത് കേന്ദ്ര നേതൃത്വമാണ്. അധികാരം കിട്ടിയാല്‍ ബി.ജെ.പി എന്ത് അഴിമതിയും നടത്തുമെന്ന് കോടിയേരി ആരോപിക്കുന്നു.

കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ പമ്പ് കുംഭകോണം നടത്തി. പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍പന നടത്തിയതിലും അഴിമതി നടത്തി. ബിജെപി നടത്തുന്ന ആഭ്യന്തര അന്വേഷണം കൊണ്ട് മെഡിക്കല്‍ കോളേജ് അഴിമതി അന്വേഷണം അവസാനിക്കരുത്, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ആദ്യഘട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുകയാണ് വേണ്ടത്. ബിജെപി അഴിമതിപ്പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്നും, കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണിത് ഇത് വിരല്‍ചൂണ്ടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി നേതാക്കള്‍ തന്നെ പുറത്തുകൊണ്ടുവന്ന അഴിമതി എന്ന പ്രത്യേകതയും ഇതിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here