റെയില്‍വേ കാറ്ററിംഗ് ഭക്ഷണം കഴിക്കാന്‍ കൊള്ളാത്തത്: സിഎജി

0
112

ഇന്ത്യന്‍ റെയില്‍വേ പാകം ചെയ്യുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കാന്‍ കൊള്ളില്ലെന്ന് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍(സിഎജി). റെയില്‍വേ കാറ്ററിംഗ് സര്‍വ്വീസ് ഉണ്ടാക്കുന്ന ഭക്ഷണമോ വെള്ളമോ, മനുഷ്യര്‍ കഴിക്കാന്‍ പാടില്ലാത്ത വിധം മോശപ്പെട്ടതാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വൃത്തിഹീനം എന്നതിലുപരി ക്യാറ്ററിംഗ് ജീവനക്കാര്‍ ഭക്ഷണം വാങ്ങിയതിന് ബില്ല് പോലും നല്‍കാറില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

കാറ്ററിംഗ് സര്‍വ്വീസില്‍ നിരന്തരമായി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതും മേല്‍നോട്ടം അടിക്കടി പലരിലേക്കും മാറ്റുന്നതിനെയും സിഎജി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. 2005 മുതല്‍ മൂന്ന് തവണയാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് പോളിസിയില്‍ മാറ്റങ്ങള്‍ വരുത്തിയത്. ഫെബ്രുവരി 2017ലേതാണ് അവസാനത്തേത്. അടുക്കളയുടെയും മറ്റ് കാറ്ററിംഗ് യൂണിറ്റിന്റെയും കാര്യത്തില്‍ കാര്യക്ഷമമായ നിലപാട് എടുക്കാന്‍ നിരന്തര പരിഷ്‌കാരം മൂലം റെയില്‍വേക്ക് ആകുന്നില്ല എന്നും സിഎജി നിരീക്ഷിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here