റോഡ് വെള്ളത്താല്‍ മുങ്ങി: മൂന്നു മരണം

0
76


റോഡില്‍ വെള്ളപ്പൊക്കം കാരണം ഒഴുകിവന്ന വാനത്തിനടിയില്‍പെട്ട് മൂന്നുപേര്‍ മരിച്ചു. വെള്ളത്താല്‍ മുങ്ങിയ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ചപ്പോഴാണ് എട്ടുവയസ്സുകാരനുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചത്. സുവദേവി, തികമ രാം, ദിനേശ് എന്നിവരായിരാണ് മരിച്ചത്. രാജസ്ഥാനിലെ ബാര്‍മറില്‍ വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടു കൂടിയാണ് സംഭവം.

മരിച്ച രണ്ടുപേരുടെ മൃതദേഹം സംഭവം നടന്നു മണിക്കൂറിനകവും എട്ടുവയസ്സുകാരന്റെ മൃതദേഹം ഇന്നു രാവിലെയുമാണ് ലഭിച്ചത്. മൂന്ന് എസ്.യു.വികളും ഒരു പിക്കപ് വാനുമാണ് ഒഴുക്കില്‍പ്പെട്ടത്്. ഈ വാഹനങ്ങളില്‍ സഞ്ചരിച്ചിരുന്ന 37പേരെ പോലീസ് രക്ഷപ്പെടുത്തി. റോഡിനു സമീപമുള്ള മലയില്‍നിന്നും വെള്ളത്തിന്റെ കുത്തൊഴുക്കാണ് റോഡില്‍ വെള്ളം പൊങ്ങാന്‍ കാരണം.

മഴക്കാലത്ത് മലമുകളിലെ വെള്ളം റോഡില്‍ നിറയുകയും ഈ സമയങ്ങളില്‍ വാഹനഗതാഗതം നിരോധിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഇത് ലംഘിച്ച് ഒരു ബസ് കടന്നു പോകുകയും ഇതിനു പിന്നാലെ മറ്റു ചെറിയവാഹനങ്ങള്‍ കടന്നുപോയതുമാണ് അപകടത്തിനു കാരണമായതെന്ന് പോലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here