വിദേശ നാണ്യവിനിമയ ചട്ടം ലംഘിച്ചതിന് ഐ.പി.എല്‍ ടീമായ കൊല്‍കത്ത നെറ്റ് റെഡേഴ്സ് പ്രൊമോട്ടറും നടനുമായ ഷാറൂഖ് ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് വിളിപ്പിച്ചു. ഓഹരി കൈമാറ്റം ചെയ്തത് വഴി 73.6 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. ആഗസ്റ്റ് 23ന് അധികൃതര്‍ക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും എന്‍ഫോഴ്സ്മെന്റ് താരത്തെ അറിയിച്ചിട്ടുണ്ട്. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ഷാരൂഖ് നഷ്ടം വന്ന തുകയുടെ മൂന്നിരട്ടി പിഴ അടക്കേണ്ടി വരും. കഴിഞ്ഞ മാര്‍ച്ചില്‍ കൊല്‍കത്ത നൈറ്റ് റൈഡേഴ്സ് സഹ ഉടമകളുമായ ഗൗരി,നടി ജൂഹി ചൗള എന്നിവര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേഴ്സ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.