സംസ്ഥാന ജൂനിയർ പെൺകുട്ടികളുടെ ഫുട്‌ബോൾ ടീമിനെ ആതിര നയിക്കും

0
113
ആതിര

ഒഡീഷയിലെ കട്ടക്കിൽ നടക്കുന്ന ജൂനിയർ ഗേൾസ് നാഷണൽ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ ആതിര നയിക്കും. ജൂലൈ 26 മുതൽ ഓഗസ്റ്റ് 10 വരെയാണ് ജൂനിയർ ഗേൾസ് ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്.
ഗ്രൂപ്പ് ബി – യിലേയ്ക്ക് സീഡ് ചെയ്യപ്പെട്ട കേരളത്തിന്റെ ഗ്രൂപ്പിൽ ഗോവ, ഉത്തർഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളാണുള്ളത്. കേരളത്തിന്റെ ആദ്യമത്സരം 26 ന് ഗോവയുമായിട്ടാണ്. 30 – ന് ഉത്തരാഖണ്ഡിനെ നേരിടും.
പശ്ചിമബംഗാളുമായുള്ള മത്സരം ആഗസ്റ്റ് 1 – ന് ആണ്.കേരള ടീം ഗുരുദേവ് എക്‌സ്പ്രസ്സിൽ (ട്രെയിൻ നമ്പർ 12659) 23 ന് രാത്രി 8.50 ന് കട്ടക്കിലേക്ക് യാത്ര തിരിക്കും.
അകന്യ എ.കെ (കോഴിക്കോട്), കീർത്തന (പത്തനംതിട്ട), അഭിന പി.എ (കണ്ണൂർ) എന്നിവരാണ് ഗോൾ കീപ്പർമാർ. അലക്‌സിബ പി.സാംസൺ, കാവ്യ കെ.കെ., കെ.ദിയ, മേഘ .ടി (കോഴിക്കോട്), ജ്യോതിരാജ് വി.പി (ഇടുക്കി), ബിൻസി (മലപ്പുറം), സാന്ദ്രാ ശശി എസ് (ആലപ്പുഴ) എന്നിവരാണ് പ്രതിരോധ നിരക്കാർ.
മാനസ കെ, അർച്ചന, ശ്രീലക്ഷ്മി എ.ജി (കോഴിക്കോട്), അലീന മാത്യു (കണ്ണൂർ) ആതിര ക്യാപ്റ്റൻ (മലപ്പുറം), ആൻസി സി.എബ്രഹാം (വയനാട്), വീണ.എസ് (ആലപ്പുഴ) എന്നിവരാണ് മധ്യനിരക്കാർ.
കൃഷ്ണപ്രിയ എ.റ്റി., അശ്വതി എസ്.വർമ (കോഴിക്കോട്) എന്നിവരാണ് സ്‌ട്രൈക്കേഴ്‌സ്. എഎഫ്‌സി ലൈസൻസി പി.ലൂയിസാണ് (വയനാട്) ഹെഡ് കോച്ച്.  എഎഫ്‌സി ലൈസൻസി സി.ശശി (ആലപ്പുഴ) ആണ് അസിസ്റ്റന്റ് കോച്ച്. ജസീല ഇളയേടത്ത് (മലപ്പുറം) ആണ് മാനേജർ.

LEAVE A REPLY

Please enter your comment!
Please enter your name here