ഇന്ന് കറുപ്പ് വസ്ത്രവും ഇരുമ്പ്, സ്റ്റീല്‍ ആഭരണങ്ങളും ഉത്തമം

0
289

മുപ്പട്ട് ശനി !
ശനി ദോഷം ജാതകവശാലോ ചാരവശാല്‍ ഏഴരശ്ശനി, കണ്ടകശ്ശനി, ജന്മശ്ശനി തുടങ്ങിയവ അനുഭവിക്കുന്നവരോ ദോഷ ശാന്തിക്കായി വ്രതം എടുത്തു ശാസ്താവ്, വേട്ടേക്കരന്‍, അന്തിമഹാകാളന്‍, ഭൈരവന്‍ എന്നിവരെയോ സര്‍വ്വദോഷ ശാന്തി നല്‍കുന്ന ഹനുമാരെയോ കൊണ്ടുപിടിച്ചു സേവിക്കണം.
ഇടവം, മിഥുനം, കന്നി, വൃശ്ചികം, ധനു, മകരം, മീനം കൂറുകാര്‍ ഈ ദോഷങ്ങളില്‍ പെട്ടവര്‍. അവര്‍ പ്രത്യേകം ശ്രദ്ധയോടെ വഴിപാട്, വ്രതം നല്ലത്. ശാസ്താവിന് നീരാജ്ജനം, നെയ്യഭിഷേകം, എള്ളെണ്ണവിളക്ക്, എള്ളെണ്ണ ആടല്‍, കഠിനപായസം എന്നിവയും അലങ്കാരപ്രിയനായ സ്വാമിക്ക് മാല ചാര്‍ത്തലും ഉത്തമം.
വേട്ടേക്കരന്‍, അന്തിമഹാകാളന്‍, ഭൈരവാദി മൂര്‍ത്തികള്‍ക്ക് വെള്ളരി നിവേദ്യം നല്ലത്. ഈ മൂര്‍ത്തികള്‍ക്ക് മുന്നില്‍ നാളികേരം എറിഞ്ഞു ഉണ്ടാക്കുന്നതും നല്ലതാണ്. വെളിച്ചെണ്ണയില്‍ ഉണ്ടാക്കിയ കാരോലപ്പം പ്രധാനം. കൂവളമാല അലങ്കാരം.
ഹനുമാന് കുഴച്ച അവില്‍ വളരെ പ്രധാനം. വെറ്റിലമാല, വടമാല, മുഖം വെണ്ണചാര്‍ത്തല്‍ എന്നിവയും പ്രധാന വഴിപാട്. ഹനുമല്‍പ്രീതിക്കായി രാമമന്ത്രം എഴുതി ഹനുമാന് സമര്‍പ്പിക്കാറുണ്ട്. ആലത്തിയൂര്‍ ഹനുമാന്‍ സ്വാമിക്ക് അവില്‍ നിവേദിച്ചാല്‍ തടസ്സം നീങ്ങി കാര്യസാധ്യം ഫലം !
ശനിദോഷ പരിഹാരത്തിനായി ‘ഓം ശനൈശ്ചരായ ശാന്തായ… ‘എന്ന് തുടങ്ങുന്ന അഷ്ടോത്തരം എന്നും ജപിച്ചാല്‍ വളരെ നല്ലത്.
‘ഓം സൂര്യപുത്രോ ദീര്ഘദേഹോ
വിശാലാക്ഷ ശിവപ്രിയ,
മന്ദചാര പ്രസന്നാത്മ !
പീഡാം ഹരതു മേ ശനി. ‘ എന്ന ശനിയുടെ പീഡാഹരണ മന്ത്ര നിത്യ ജപം ശനി ദോഷം ഇല്ലാതെ കാക്കും !
ശനിയുടെ വാഹനം കാക്കക്ക് ശുദ്ധമായ സ്ഥലത്ത് വെച്ചു ചോറ് എന്നും കാലത്ത് കൊടുത്താല്‍ ശനി പ്രസാദിക്കും.

കറുപ്പ് ഡ്രസ്സ് നല്ലത്. ഇരുമ്പ്, സ്റ്റീല്‍ ആഭരണങ്ങളും നല്ലത്.
ഓം ശനൈശ്ചരായ നമ :

LEAVE A REPLY

Please enter your comment!
Please enter your name here