എം.വിന്‍സെന്റ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് എല്‍.ഡി.എഫ്

0
169

സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സെന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തും.

സ്വാധീനമുള്ള ഒരു നിയമസഭാംഗത്തിന്റെ പീഡനത്തിനുമുന്നില്‍ ജീവിക്കാനുള്ള വഴി അടഞ്ഞതോടെയാണ് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇത് കേരളത്തിനാകെ അപമാനമാണ്. എം.എല്‍.എയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് ജില്ലാ ഭാരവാഹികള്‍ രംഗത്തുവന്നതോടെ ആ പാര്‍ട്ടിയുടെ സംസ്‌കാരവും സ്ത്രീ വിരുദ്ധ നിലപാടുമാണ് വ്യക്തമായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here