എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം വരും ; അമിത് ഷാക്ക് അതൃപ്തി

0
221


മെഡിക്കല്‍ കോഴ വിവാദം നേരിട്ട് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) അന്വേഷണ ചുമതല ഏല്‍പ്പിക്കാന്‍ സാധ്യത. ഹവാല മാര്‍ഗം ഉപയോഗിച്ചാണു കോഴ നല്‍കിയ പണം ഡല്‍ഹിയില്‍ എത്തിച്ചത്. ഇതാണ് ഇഡിയെ അന്വേഷണം ഏല്‍പ്പിക്കുന്നതിനു പിന്നിലെ മുഖ്യകാരണം. അതേസമയം, ബിജെപിയുടെ കോര്‍ കമ്മിറ്റിയോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. മെഡിക്കല്‍ കോഴ വിവാദത്തില്‍ എത്ര ഉന്നതനായാലും തല ഉരുളുമെന്നു കേന്ദ്രനേതൃത്വം മുന്നറിയിപ്പു നല്‍കി. ബി.എല്‍. സന്തോഷാണ് കേന്ദ്രത്തിന്റെ നിര്‍ദേശം യോഗത്തില്‍ അറിയിച്ചത്. റിപ്പോര്‍ട്ട് ചോര്‍ന്നതിനു പിന്നില്‍ നസീര്‍ മാത്രമല്ലെന്ന നിഗമനത്തിലാണ് കേന്ദ്രനേതൃത്വം.

അതിനിടെ, വിവാദത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അതൃപ്തി അറിയിച്ചു. വിവാദം പാര്‍ട്ടിയില്‍നിന്നുണ്ടായതു ഗൗരവമാണെന്നും കേരളത്തിലെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചെന്നും വിലയിരുത്തലുണ്ടായി. കുമ്മനവുമായി ഫോണില്‍ സംസാരിക്കവെയാണ് അമിത് ഷാ അതൃപ്തി അറിയിച്ചത്. വിഷയത്തില്‍ ആര്‍എസ്എസ് കേന്ദ്രനേതൃത്വവും കടുത്ത നിലപാടിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here