കര്‍ക്കിടക വാവ് നാളെ; ബലി സമയമറിയാം

0
637

അബ്ദദീക്ഷാദിലോപേന പ്രേതാ യാതാഃ പിശാചതാം സ്വജനാല്‍ ബാധമാനാസ്‌തേ ചരന്തീതി ഖലു സ്മൃതിഃ
വാര്‍ഷികമായി ചെയ്യേണ്ട പിതൃകര്‍മ്മങ്ങള്‍ക്ക് ലോപം വന്നാല്‍ പിതൃക്കളില്‍ പൈശാചികാവസ്ഥ പ്രാപിച്ച് സ്വജനങ്ങളെ ബാധിച്ച് അനര്‍ത്ഥങ്ങള്‍ക്ക് കാരണമാവും.പിതൃപ്രീത്യര്‍ത്ഥം ചെയ്തു വരുന്നതാണ് ശ്രാദ്ധാദി കര്‍മ്മങ്ങള്‍. അമാവാസി ദിവസം പിതൃകര്‍മ്മങ്ങള്‍ ചെയ്യുന്നത് അതിവിശേഷമാണ്. നമ്മുടെ ഒരു മാസം പിതൃക്കള്‍ക്ക് ഒരു ദിവസമാകയാല്‍ അമാസി ദിവസം ശ്രാര്‍ദ്ധാദികര്‍മ്മങ്ങളിലൂടെ പിതൃക്കള്‍ക്ക് ഒരു ദിവത്തെ അന്നം ലഭിക്കും. കര്‍ക്കിടക തുലാ കുംഭ വാവുകള്‍ സമസ്ത പിതൃക്കള്‍ക്കും അതിവിശേഷമാണ്. ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് വരുന്നത് ഞായറാഴ്ചയാണ് ശനിയാഴ്ച വൈകുന്നേരം 06:29 (PM) മണിക്ക് അമാവാസി ആരംഭിച്ച് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 03:16 (PM) വരെ നില്‍ക്കുന്നുണ്ട്. അതിനാല്‍ ശനിയാഴ്ച ഒരിക്കല്‍ അനുഷ്ഠിച്ച് ഞായറാഴ്ച ശ്രാദ്ധം അനുഷ്ഠിച്ചാല്‍ പിതൃക്കളുടെ പ്രീതി ലഭിക്കുമെന്നതില്‍ സംശയമില്ല.

പ്രീതാഃ പ്രേതാ സ്ത്വമീഭിര്‍വ്വിദധതി സകലാഃ സമ്പദ: സന്തതീം ച.
പിതൃക്കളുടെ അനുഗ്രഹത്താല്‍ സമ്പത്തും സന്തതിയും അരോഗ്യവും ലഭിക്കുമെന്ന് ശാസ്ത്രവചനം

LEAVE A REPLY

Please enter your comment!
Please enter your name here