കോഴിക്കോട് വ്യാജമദ്യം കഴിച്ച് 1 മരണം; 5 പേര്‍ ഗുരുതരാവസ്ഥയില്‍

0
128


കുന്ദമംഗലം: കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് വ്യാജമദ്യം കഴിച്ച് ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുന്ദമംഗലത്തിനടുത്തുള്ള മലയമ്മ കോളനിയിലാണ് സംഭവം. ചാത്തമംഗലം സ്വദേശി കെ.സി ബാലമാണ് മരിച്ചത്. ഇവരില്‍ സന്ദീപ്, ചേക്കുട്ടി എന്നിവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ആശുപത്രികളില്‍ സ്പിരിറ്റ് എത്തിക്കുന്ന സംഘത്തില്‍ നിന്നാണ് ഇവര്‍ക്ക് സ്പിരിറ്റ് ലഭിച്ചത്. കിണര്‍ പണിക്കാരായ ഇവര്‍ ജോലി കഴിഞ്ഞ് മദ്യപിക്കുകയായിരുന്നു. താമസിക്കാതെ കുഴഞ്ഞു വീണ ഇവരെ ആശുപ്തിയിലെത്തിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here