കോവളം എംഎല്‍എ എം. വിന്‍സന്റ് അറസ്റ്റില്‍

0
168

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എംഎല്‍എ എം.വിന്‍സന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. എംഎല്‍എ ഹോസ്റ്റലില്‍വച്ച് മൂന്നുമണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്.ഉന്നത ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് അറസ്റ്റ് രേഖപെടുത്തിയ ശേഷം കൂടുതല്‍  ചോദ്യം ചെയ്യാന്‍ ഇദ്ദേഹത്തെ മറ്റൊരു കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. അതേസമയം, എം. വിന്‍സന്റ് മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കി. ജനപ്രതിനിധി ആയതിനാല്‍ സ്പീക്കറുടെ അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യാനാകൂ.

പാറശാല എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിന്‍സന്റിനെ എംഎല്‍എ ഹോസ്റ്റലില്‍ വച്ച് ചോദ്യം ചെയ്തത്. പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. മാസങ്ങളായി ഇവര്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.എം.വിന്‍സന്റിനെ ചോദ്യം ചെയ്യാമെന്ന് സ്പീക്കറുടെ ഓഫിസ് പൊലീസിനെ അറിയിച്ചിരുന്നു. സ്പീക്കറുടെ പ്രത്യേക അനുമതി ഇതിന് ആവശ്യമില്ല. കേസിന് ആവശ്യമായ ഏതു നടപടിയും പൊലീസിനു സ്വീകരിക്കാമെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു. അതിനിടെ, കേസില്‍ വിന്‍സന്റ് തെറ്റുകാരനാണെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് വനിതാ നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും ആവശ്യപ്പെട്ടു.

എംഎല്‍എ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണു ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന ഗൃഹനാഥന്റെ പരാതിയിലാണു കേസ്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് എംഎല്‍എക്കെതിരെ ആദ്യം കേസെടുത്തത്. പിന്നീട് വീട്ടമ്മയുടെ രഹസ്യമൊഴിയെടുത്തു. അതിനിടെ, കേസുമായി ബന്ധപ്പെട്ട് എംഎല്‍എ വീട്ടമ്മയുടെ ബന്ധുവിനെ സ്വാധീനിക്കാന്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായിട്ടുണ്ട്.തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന കേസിനു പിന്നിലെ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം.വിന്‍സന്റ് എംഎല്‍എ ഡിജിപിക്കു പരാതി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here