എം.വിന്‍സെന്റ് എം.എല്‍.എയുടെ മൊഴിയെടുക്കാന്‍ സ്പീക്കര്‍ അനുമതി നല്കി
മൊഴിയില്‍ ഉറച്ച് വീട്ടമ്മ, മുന്‍കൂര്‍ ജാമ്യം തേടാന്‍ എം.വിന്‍സെന്റ് എം.എല്‍.എയുടെ ശ്രമം
കോവളം എം.എല്‍.എ എം. വിന്‍സെൻറിനെതിരായ വീട്ടമ്മയുടെ ലൈംഗികപീഡന പരാതിയില്‍ പൊലീസ് നിര്‍ണായക നീക്കത്തില്‍. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിന്‍സെൻറിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. എം.എൽ.എക്കെതിരെ ശക്തമായ തെളിവുകൾ ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. യുവതിയുടെ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ എം.എൽ.എയെ ചോദ്യംചെയ്യുന്നതിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥ അജീതാബീഗത്തിന് അനുമതിനൽകി. മജിസ്ട്രേട്ടിനും അന്വേഷകസംഘത്തിനും മുമ്പാകെ മൊഴിനല്‍കിയിട്ടുണ്ടെന്നും യുവതി പറഞ്ഞു.
യുവതിയെ വെള്ളിയാഴ്ച നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. യുവതിയുടെ വസ്ത്രങ്ങളും മറ്റും സംഘം ശേഖരിച്ചു. ഭര്‍ത്താവ്, സഹോദരന്, മറ്റു ചില സാക്ഷികള്‍ എന്നിവരുടെ മൊഴി വീണ്ടും എടുത്തു. പരാതി സാധൂകരിക്കുന്നതാണ് മൊഴികളെല്ലാം.സെപ്തംബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു വീട്ടില്‍ അതിക്രമിച്ചുകയറിയ എംഎല്‍എ യുവതിയെ ബലാത്സംഗം ചെയ്തത്. ഭര്‍ത്താവും മകനും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ആദ്യസംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ്, ടൂറിന് പോകുന്ന മകനെ യാത്ര അയക്കാന്‍ പോയിരുന്നു. അതിക്രമിച്ചുകയറിയ എംഎല്‍എ യുവതിയെ ബലംപ്രയോഗിച്ച് കീഴ്പെടുത്തി. നവംബറിലാണ് വീണ്ടും പീഡിപ്പിച്ചത്. ഇതിനുമുമ്പായി കടയില്‍വച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചു. പരാതിപ്പെട്ടാല്‍ തനിക്കും കുടുംബത്തിനും നേര്‍ക്കുണ്ടാകുന്ന പ്രതികാരം ഭയന്ന് പുറത്തുപറഞ്ഞില്ല.
എംഎല്‍എ ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്താനും യുവതിയോട് വിന്‍സന്റ് ആവശ്യപ്പെട്ടിരുന്നു. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് അവിടെനിന്ന് വിളിച്ച് ശല്യപ്പെടുത്തി. ഗത്യന്തരമില്ലാതായതോടെ ഭര്‍ത്താവിനോടും അടുത്ത ബന്ധുക്കളോടും ഇക്കാര്യം വെളിപ്പെടുത്തി. ഭര്‍ത്താവുമൊന്നിച്ച് എംഎല്‍എയുടെ വസതിയിലെത്തി ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു. എംഎല്‍എയുടെ ഭാര്യയും ഈസമയം വീട്ടിലുണ്ടായിരുന്നു. ഉപദ്രവിക്കില്ലെന്ന് പറഞ്ഞെങ്കിലും വീണ്ടും ശല്യം തുടര്‍ന്നു. ഇതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
നാട്ടിലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത യുവതിയുടെ നമ്പര്‍ കൈക്കലാക്കിയ ഒരാള്‍ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തി. ഇയാളുടെ ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് യുവതിയുടെ മൊബൈല്‍നമ്പര്‍ വാങ്ങിയശേഷമാണ് എംഎല്‍എ അപമര്യാദയായി സംസാരിക്കുകയും പീഡനത്തില്‍ കലാശിക്കുകയും ചെയ്തത്. ഇതിനിടെ മുഖംരക്ഷിക്കാന്‍, താന്‍ നിരപരാധിയാണെന്നും കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് എംഎല്‍എ സ്പീക്കര്‍ക്ക് കത്ത് നല്കി. യുവതി സംഭവം വിശദീകരിക്കുന്ന വീഡിയോദൃശ്യവും പുറത്തുവന്നു.
വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചശേഷം കേസ് ഒതുക്കിത്തീർക്കണമെന്നാവശ്യപ്പെട്ട് ഇവരുടെ സഹോദരനെ എം.എൽ.എ ബന്ധപ്പെടുകയും ആത്മഹത്യശ്രമത്തിന് കാരണം കുടുംബവഴക്കാണെന്ന് പൊലീസിനോട് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ മൊബൈൽ സംഭാഷണം സഹോദരൻ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. കൂടാതെ ആത്മഹത്യശ്രമത്തിന് ദിവസങ്ങൾക്ക് മുമ്പ് വീട്ടമ്മ സഹോദരനോട് താൻ മരിച്ചാൽ അതിന് ഉത്തരവാദി വിൻെസൻറായിരിക്കുമെന്നും വിൻെസൻറ് ചതിച്ചെന്നും പറഞ്ഞിരുന്നു. ഈ ഫോൺ സംഭാഷണവും ബന്ധുക്കൾ പൊലീസിനെ ഏൽപിച്ചിട്ടുണ്ട്. ഇതുകൂടാതെ വീട്ടമ്മയുമായി വിൻെസൻറ് നടത്തിയ ഫോൺ സംഭാഷണങ്ങളുടെ രേഖകളും സംഘം ശേഖരിച്ചിട്ടുണ്ട്.അറസ്റ്റ് മുൻകൂട്ടിക്കണ്ട് എം.എൽ.എ മുൻകൂർജാമ്യത്തിന് ഹൈകോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.