ജയിലില്‍ നിന്നു പള്‍സര്‍ സുനി ദിലീപിനയച്ച കത്ത് എഴുതിയത് മറ്റൊരു തടവുകാരനായ വിപിന്ലാലാണെന്നു ജിന്സണ്. കത്തിനു പിന്നില്‍ ദുരൂഹതയൊന്നുമില്ല. സുനി ആവശ്യപ്പെട്ടതു പ്രകാരമാണ് വിപിന്‍ലാല്‍ കത്തെഴുതിയത്. ഇരുവരും സുഹ്യത്തുക്കളാണെന്നും ജിന്സണ് പറഞ്ഞു.
സുനിയല്ല കത്തെഴുതുയത് എന്ന് തെളിഞ്ഞ സാഹചര്യത്തില്‍ തന്നെ നിര്‍ബന്ധിപ്പിച്ച് എഴുതിപ്പിച്ചതാണെ വാദമാണ് വിപിന്‍ലാല്‍ മാധ്യമങ്ങളിലൂടെ പറഞ്ഞത്. എന്നാല്‍ ജിന്‍സന്റെ വെളിപ്പെടുത്തലിലൂടെ ഇത് തെറ്റാണെന്നു തെളിഞ്ഞിരിക്കുകയാണ്.
ജയില്‍ ഓഫിസിന്റെ മുദ്രപതിപ്പിച്ച പേപ്പറാണ് എഴുതാന്‍ നല്‍കിയത്. എന്നാല്‍ എഴുതിയശേഷം ജയില്‍ അധികൃതര്‍ അറിയാതെ പുറത്തേക്കു കടത്തുകയായിരുന്നു. ഇങ്ങനെ പുറത്തെത്തിച്ച കത്ത് വിപിന്‍ലാല്‍ മരട് കോടതി പരിസരത്തുവച്ചു വിഷ്ണുവിനു കൈമാറുകയും വിഷ്ണു പിന്നീടു ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കു വാട്സാപ്പില്‍ അയച്ചു കൊടുക്കുകയുമായിരുന്നു, ജിന്സണ് വ്യക്തമാക്കുന്നു.
വിപിന്‍ലാലിന്റെയും സുനിയുടേയും സഹതടവുകാരനായിരുന്ന ജിന്‍സണിന്റെ വെളിപ്പെടുത്തല്‍ ഇരുവരേയും വീണ്ടും പ്രതിസന്ധിയിലാക്കിയേക്കാം.