തിരുവനന്തപുരം എസ്.എ.ടിയിലെ ഡ്രഗ് ബാങ്കില്‍ കോടികളുടെ തിരിമറി ?

0
178

തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ന്യായവില മരുന്നുവില്പന ശാലയില്‍ കോടികളുടെ തിരിമറി. 2016 മുതല്‍ 2017 ജൂലൈ വരെ എസ്.എ.ടി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ ഉള്ള ഇന്‍ ഹൗസ് ഡ്രഗ് ബാങ്കില്‍ നിന്നും വിതരണം ചെയ്ത മരുന്നുകളുടെ വിറ്റുവരവിലാണ് തിരിമറി നടന്നിരിക്കുന്നത്. ഏതാണ്ട് മൂന്നര കോടിയുടെ തിരിമറിയാണ് നടന്നത് എന്നാണു വിലയിരുത്തല്‍.
ആശുപത്രിയിലെ രോഗികള്‍ക്കായാണ് ഇന്‍ ഹൗസ് ഡ്രഗ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. മരുന്ന് മൊത്ത വിതരണക്കാര്‍ക്കും ഓര്‍ഡര്‍ അനുസരിച്ച് മരുന്ന് കൊടുക്കാറുണ്ട്. ഉല്‍പ്പാദകരില്‍ നിന്നും നേരിട്ട് മരുന്ന് എടുക്കുന്നതിനാല്‍ ഇവിടെ ഡിസ്ട്രിബ്യൂട്ടര്‍മാരേക്കാള്‍ വിലക്കുറവില്‍ മരുന്ന് ലഭ്യമാക്കാന്‍ എസ്.എ.ടി ഇന്‍ ഹൗസ് ഡ്രഗ് ബാങ്കിന് കഴിയും എന്നതാണ് മൊത്ത വിതരണക്കാര്‍ക്ക് പോലും ഈ സ്ഥാപനം ആകര്‍ഷകമാക്കി മാറ്റുന്നത്. പ്രതിദിനം 17 ലക്ഷം രൂപയുടെ മരുന്ന് കച്ചവടമാണ് ഇവിടെ നടക്കുന്നത്.
തമിഴ്‌നാട് സ്വദേശി നടത്തിയ ഇടപാട് ആണ് സംശയത്തിലേക്ക് വഴി വെച്ചത്. ഇയാള്‍ ഡ്രഗ് ബാങ്കില്‍ നിന്നും വാങ്ങിയ മരുന്നുകളുടെ വിലയായ ഒരു ലക്ഷത്തി ഇരുപത്തിയയ്യായിരം രൂപ അയച്ച ശേഷം അക്കൌണ്ടില്‍ പണം വന്നോ എന്ന് വിളിച്ചു അന്വേഷിച്ചിരുന്നു. ലഭിച്ചുവെന്ന് മറുപടി ലഭിച്ചതോടെ കഴിഞ്ഞ ഒന്നര വര്‍ഷമായി പണം അയക്കുകയും ചെയ്യുന്നുണ്ട്. സാധാരണ നിലയില്‍ ഇന്‍ ഹൌസ് ഡ്രഗ് ബാങ്ക് ഇടപാടുകള്‍ക്ക് മാത്രമായുള്ള ശ്രീ അവിട്ടം തിരുനാള്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ ചുരുക്കെഴുത്തായ ഐ.എച്ച്.ഡി.ബിയുടെ പേരിലുള്ള അക്കൌണ്ടില്‍ ആണ് പണം ലഭിക്കേണ്ടത്. എന്നാല്‍ ഐ.എച്ച്.ഡി എന്ന അക്കൌണ്ടിലേക്ക് ആണ് പണം പോയത് എന്നാണ് വിവരം. ഈ അക്കൌണ്ട് ആന്ദ്രയിലെ ബാങ്കിലെ അക്കൌണ്ട് ആയ്തു എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം ആശൂപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here