പിണറായിക്കെതിരെയുള്ള ആയുധമായി നടി ആക്രമിക്കപ്പെട്ട കേസിനെ കോടിയേരി ഉപയോഗിക്കുകയാണെന്ന ആരോപണവുമായി പി.സി ജോര്‍ജ് എംഎല്‍എ.
പിണറായിയുടെ പ്രതിച്ഛായ തകര്‍ക്കുകയായിരുന്നു കോടിയേരിയുടെ ലക്ഷ്യം. സിപിഎമ്മിലെ പുറത്തു വരാത്ത ഗ്രൂപ്പിസത്തിന്റെ ഭാഗമായി പിണറായിക്കെതിരായ കോടിയേരിയുടെ കളിയായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടിയേരി, എഡിജിപി ബി.സന്ധ്യ, പിന്നെ ഒരു തീയേറ്റര്‍ ഉടമ എന്നിവര്‍ ചേര്‍ന്നാണ് ദിലീപിന്റെ അറസ്റ്റിന് പിന്നിലെ ഗൂഢാലോചനയില്‍ ഉള്ളതെന്നും അദ്ദേഹം പറയുന്നു. ചാരക്കേസില്‍ നമ്പി നാരായണനെ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി എങ്ങനെ കരുണാകരനെ ഒതുക്കാന്‍ ശ്രമിച്ചോ അതേ അടവാണ് ഇപ്പോള്‍ കോടിയേരി പിണറായിക്കെതിരെ പയറ്റുന്നതെന്നും അദ്ദേഹം പറയുന്നു.