നടിമാർ സ്വിംസ്യൂട്ട് ധരിക്കരുതെന്ന് തമന്ന

0
445

പ്രേക്ഷകരെ ആകർഷിക്കാൻ നടിമാർ എന്തും ചെയ്യരുതെന്ന് തമന്ന. പല നടിമാരും വിചാരിക്കുന്നത് പരമാവധി വസ്ത്രം കുറച്ച് അഭിനയിച്ചാൽ മാത്രമേ കാണികൾ ഇഷ്ടപ്പെടൂ എന്നാണ്. എന്നാലിത് ശരിയല്ല. നടിമാർ നീന്തൽ വസ്ത്രത്തിൽ അഭിനയിക്കരുതെന്നും താരം പറഞ്ഞു. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഇത്തരം വസ്ത്രങ്ങൾ അണിഞ്ഞ് ക്യാമറയ്ക്ക് മുന്നിലെത്തില്ലെന്ന് വീട്ടുകാർക്ക് വാക്ക് കൊടുത്തിരുന്നു. വസ്ത്രം നടിമാരെ സെലിബ്രിറ്റികളാക്കില്ല. മറിച്ച് അഭിനയം കൊണ്ടാണ് പേരെടുക്കേണ്ടത്. ഒരു കഥ കേൾക്കുമ്പോൾ തന്നെ ഏത് തരം വസ്ത്രമാണ് ധരിക്കേണ്ടതെന്ന് താൻ ചോദിച്ച് മനസിലാക്കുമെന്നും തമന്ന പറഞ്ഞു.

പഞ്ചാബിയായ തമന്ന മുംബയിലാണ് ജനിച്ചതും വളർന്നതും. ആദ്യ കാലത്ത് തമിഴ് തനിക്ക് വലിയ പ്രശ്നമായിരുന്നെന്ന് താരം പറഞ്ഞു. സെറ്റിലുള്ളവർ സംസാരിക്കുന്നത് കേട്ടും അവരോട് സംസാരിച്ചുമാണ് തമിഴ് പഠിച്ചത്. ഇന്നിപ്പോ തമിഴിലേക്ക് വരുന്ന അന്യഭാഷാ നടിമാർ ട്യൂഷന് ആളെ വച്ചാണ് തമിഴ് പഠിക്കുന്നതെന്നും തമന്ന പറഞ്ഞു. അവർക്ക് ഹിന്ദിയും ഇംഗ്ലീഷും അല്ലാതെ മറ്റ് ഭാഷകൾ അറിയില്ല. ക്യാമറയ്ക്ക് മുന്നിൽ കുന്തം വിഴുങ്ങിയ മാതിരി നിൽക്കും. എല്ലാ തമിഴ് സംവിധായകരും ഹിന്ദിയും ഇംഗ്ലീഷും പഠിച്ചവരല്ല.

സംവിധായകൻ രാജമൗലിക്ക് തമിഴ് സംസാരിക്കാൻ അറിയില്ലെന്നും തമന്ന പറഞ്ഞു. പല മുംബയ് നടിമാരും ഭാഷാ പ്രശ്നം കൊണ്ട് ചെന്നൈയിൽ നിന്ന് ചിത്രീകരണം മതിയാക്കി പോയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളെ തരണം ചെയ്താണ് താൻ അറിയപ്പെടുന്ന നിലയിലെത്തിയതെന്ന് തമന്ന വ്യക്തമാക്കി. റിതികാസിംഗ്, രകുൽ പ്രീത് സിംഗ്, ഹൻസിക, കാതറിൻ തെരേസ, എമ്മി ജാക്സൺ, നികിഷാ തുടങ്ങിയവർ പല സിനിമകളും ചെയ്തിട്ടും ഇതുവരെ തമിഴ് പഠിച്ചില്ല. ഇവരെല്ലാം ഇപ്പോ ട്യൂഷൻ ടീച്ചറെ നിയമിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here