നിവിന്റെ സിനിമകള്‍ കാണാന്‍ നടനായ പപ്പയ്ക്കായില്ല

0
151
പപ്പയുടെ മരണമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേജനയെന്ന് നിവിന്‍ പോളി. തിരിഞ്ഞ് നോക്കുമ്പോള്‍ വേദനയും നിരാശയും തോന്നുന്നത് പപ്പയുടെ കാര്യം ഓര്‍ക്കുമ്പോള്‍ മാത്രമാണ്. മലര്‍വാടിയില്‍ അഭിനയിക്കും മുമ്പേ പപ്പ മരിച്ചു. നിവിന്റെ പിതാവ് നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. കലയോടും കലാകാരന്‍മാരോടും അദ്ദേഹത്തിന് വലിയ ആരാധനയും ബഹുമാനവുമായിരുന്നു. തന്റെ സിനിമകള്‍ കണ്ടിട്ട് വിളിക്കാന്‍ പപ്പയില്ലല്ലോ എന്ന് തോന്നുമ്പോള്‍ വലിയ നിരാശയാണ് ഉണ്ടാകുന്നതെന്നും താരം പറഞ്ഞു.
ബെന്‍സ് കാര്‍ വാങ്ങുക എന്നത് നിവിന്റെ പിതാവിന്റെ വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു. അതുകൊണ്ട് നിവിന്‍ ആദ്യമായി ഒരു കാര്‍ വാങ്ങാന്‍ ആലോചിച്ചപ്പോള്‍ ബെന്‍സാണ് മനസില്‍ വന്നത്. പിന്നെ വേണ്ടെന്ന് വെച്ചു. അതില്‍ കയറാന്‍ പപ്പയില്ലാതെ കാറ് വാങ്ങിച്ചിട്ട് കാര്യമില്ലെന്ന് താരത്തിന് തോന്നി. ആലുവയ്ക്കടുത്താണ് നിവിന്റെ കുടുംബ വീട്. എറണാകുളത്ത് ഫ്ലാറ്റുണ്ടെങ്കിലും സിനിമയുടെ തിരക്കൊഴിഞ്ഞാല്‍ താരം നേരെ വീട്ടിലേക്ക് പോകും. സഹോദരി ദുബയിലാണ്. ഇടയ്ക്ക് അവിടേക്കും പോകും.
വാരിവലിച്ച് സിനിമകള്‍ ചെയ്യാന്‍ നിവിന് താല്‍പര്യമില്ല. കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തും. ഇപ്പോള്‍ മകള്‍ കൂടി ജീവിതത്തിലേക്ക് വന്നതോടെ അവള്‍ക്ക് ചുറ്റുമാണ് താരം. തമിഴ് പടം റിച്ചി, ഞണ്ടുകളുടെ നാട്ടില്‍ ഇടവേള, ഹായ് ഐയാം ജൂഡ് തുടങ്ങിയ സിനിമകളാണ് താരം ഇപ്പോള്‍ ചെയ്യുന്നത്. റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയിലും അഭിനയിക്കുന്നുണ്ട്. അതിന് പുറമേ ഗീതുമോഹന്‍ദാസിന്റെ പുതിയ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here