ബാഗ്ദാദി കൊല്ലപ്പെട്ടതായി കരുതുന്നില്ലെന്ന് പെന്റഗണ്‍

0
59

ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്ന് പെന്റഗണ്‍. അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണ്‍ മേധാവി ജിം മാറ്റിസ് ആണ് അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലായെന്ന റിപ്പോര്‍ട്ടുമായി രംഗത്തെത്തിയത്.

അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഞങ്ങള്‍ ബാഗ്ദാദിയെ കൊലപ്പെടുത്തിയെന്ന് മനസ്സിലാക്കുന്നതുവരെ അയാള്‍ ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കുന്നുവെന്നാണ് മാറ്റിസ് പറഞ്ഞത്.

കഴിഞ്ഞ മേയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടു എന്നായിരുന്നു റിപ്പോര്‍ട്ട്. സിറിയയില്‍ നിന്നുള്ള ഐഎസ് നേതാക്കളാണ് ഈ വിവരം കൈമാറിയത്. ഇത് ബ്രിട്ടണിലെ സിറിയന്‍ ഒബ്‌സര്‍വേറ്ററിയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ റഷ്യന്‍ ആര്‍മി ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു വരികയാണെന്നും പ്രതികരിച്ചു.

അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം നടത്താന്‍ അമേരിക്കയ്ക്കും സാധിച്ചിട്ടില്ല. അതേസമയം ബാഗ്ദാദിയുടെ സാന്നിധ്യം ഇറാഖിലേയും സിറിയയിലേയും ഐഎസ് പിടിച്ചെടുത്ത പ്രവിശ്യകളിലും കണ്ടെത്തിയതായി അമേരിക്ക പറയുന്നു.

25 മില്ല്യണ്‍ ഡോളറാണ് അമേരിക്ക ബാഗ്ദാദിയുടെ തലയ്ക്ക് വിലയിട്ടിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here