ബിജെപിയെ ഇന്ത്യയില്‍ നിന്നോടിക്കാന്‍ ‘ക്വിറ്റ് ഇന്ത്യ’ യുമായി മമതാ

0
116

ബിജെപിയെ ഇന്ത്യയില്‍ നിന്നോടിക്കാനായി പുതിയ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

”ബിജെപിയെ ഇന്ത്യയില്‍ നിന്നോടിക്കുക” എന്ന മുദ്രാവാക്യത്തോടെയാണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് മമതാ ബാനര്‍ജി രണ്ടാം പതിപ്പ് സൃഷ്ടിക്കുന്നത്.

ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ 75-ാം വാര്‍ഷികമായ ആഗസ്റ്റ് 9-നാണ് ബിജെപിയെ ലക്ഷ്യം വച്ചുള്ള മമതയുടെ ക്വിറ്റ് ഇന്ത്യ പ്രചരണത്തിന് തുടക്കം കുറിക്കുന്നത്.

ക്രിക്കറ്റ് കമന്ററിയെ അനുസ്മരിപ്പിക്കും വിധം ബിജെപിയെ ബൗള്‍ ചെയ്ത് ഔട്ടാക്കണമെന്നും, സിക്സറിടിച്ച് ഗ്രൗണ്ടിന് പുറത്തിടണമെന്നും അവര്‍ അണികളോട് ആഹ്വാനം ചെയ്തു.

ബിജെപിയെ നമ്മള്‍ ഇന്ത്യയില്‍ നിന്നോടിക്കും. ഇത് നമ്മുടെ വെല്ലുവിളിയാണ്. ശാരദ-നാരദ കേസുകളുടെ പേരില്‍ നമ്മളെ വിരട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. പക്ഷേ നാം അതില്‍ ഭയപ്പെടേണ്ടതില്ല, കാരണം നമ്മളാരും കുറ്റക്കാരല്ല – അണികളോടായി മമത പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here