ബിജെപി കോഴ; നേതാക്കള്‍ക്ക് വിജിലന്‍സ് നോട്ടീസ്

0
70

ബിജെപി കോഴ വിവാവാദത്തില്‍ ബിജെപി നേതാക്കള്‍ക്ക് വിജിലന്‍സ് നോട്ടീസ്. മൊഴിയെടുക്കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്.

പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരനായ നഗരസഭാ മുന്‍ കൗണ്‍സിലര്‍ സുകാര്‍ണോയുടെ മൊഴി വിജിലന്‍സ് ഇന്ന് രേഖപ്പെടുത്തി. തിരുവനന്തപുരം പ്രത്യേക യൂണിറ്റിലെ എസ്.പി.കെ.ജയകുമാറാണ് മൊഴിയെടുത്തത്.

അന്വേഷണത്തിന്റെ ഭാഗമായി ബിജെപിയുടെ അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെ.പി. ശ്രീശനും എ.കെ. നസീറിനുമാണ് വിജിലന്‍സ് നോട്ടീസ് നല്‍കിയത്. ഇവരുടെ അന്വേഷണ കമ്മീഷനാണ് കോഴ വാങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്.

കൂടാതെ കോഴ നല്‍കിയതായി ആരോപണമുള്ള വര്‍ക്കലയിലെ കോളേജുടമ ആര്‍.ഷാജിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസ് രജിസറ്റര്‍ ചെയ്ത് അന്വേഷണം നടത്തുക, മറ്റൊന്ന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട മെഡിക്കല്‍ കൗണ്‍സിലില്‍ നിന്നുവരെ വിവരങ്ങള്‍ ശേഖരിക്കേണ്ടതിനാല്‍ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറുക എന്നിങ്ങനെ രണ്ടു സാധ്യതകളാണ് വിജിലന്‍സിന് മുന്നിലുള്ളത്.

അതേ സമയം വിജിലന്‍സ് അന്വേഷണത്തിന് സാധുതയുണ്ടോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here