കോവളത്ത് വീട്ടമ്മയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ എം.എല്‍.എ എം.വിന്‍സന്റ് രാജിവെക്കണെമന്ന് വിഎസ് അച്യുതാനന്ദന്.
സംഭവവുമായി ബന്ധപ്പെട്ട് നിയമസഭക്ക് കളങ്കം വരാത്ത രീതിയില്‍ ആരോപണ വിധേയനായ എം.വിന്‍സന്റ് എം.എല്‍.എ എത്രയും പെട്ടെന്ന് രാജിവെച്ച് ഒഴിയണമെന്നാണ് വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്.
സ്ത്രീപീഡന കേസിലെ പ്രതിയായി എം.എല്‍.എ അറസ്റ്റ് ചെയ്യപ്പെടുന്നത് നിയമസഭക്ക് കളങ്കമാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഉത്തരവാദിത്തമുണ്ട്.
നിയമപരമായി രക്ഷനേടാനുള്ള അവസാന അവസരം വരെ കാത്തിരിക്കാതെ കോണ്‍ഗ്രസ് തന്നെ രാജി ആവശ്യപ്പെടുന്നതാണ് ഉചിതമെന്നും വി.എസ് ചൂണ്ടിക്കാട്ടി.