വിന്‍സെന്റിന്റെ അറസ്റ്റ് നാലുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍

0
318


സ്ത്രീ പീഡനക്കേസില്‍ കോവളം കോണ്‍ഗ്രസ് എംഎല്‍എ എം.വിന്‍സന്റിനെ പോലീസ് അറസ്റ്റ് ചെയ്തത്  നാലുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം.അയല്‍ക്കാരിയായ വീട്ടമ്മ എ.വിന്‍സെന്റിന്റെ പീഡനത്തിലും, ഭീഷണിയിലും മനം നൊന്ത് ആത്മാഹുതി ശ്രമം നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. കൊല്ലം പോലീസ് സൂപ്രണ്ട് അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ വീട്ടമ്മയെയും, ഭര്‍ത്താവിനെയും ചോദ്യം ചെയ്തിരുന്നു. അതിനു ശേഷമാണ് എംഎല്‍എക്കെതിരെയുള്ള അറസ്റ്റ് നടപടികളുമായി പോലീസ് മുന്നോട്ട് പോയത്.

നാലുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പേരൂര്‍ക്കട പോലീസ് ക്ലബില്‍ വിളിച്ചു വരുത്തിയാണ് എംഎല്‍എ എം.വിന്‍സന്റിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ലഭിച്ച വിശദാംശങ്ങളും, തെളിവുകളും എംഎല്‍എയെ ബോധ്യപ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്.നെയ്യാറ്റിന്‍കര ഡിവൈഎസ്പിയും അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനുമായ ഹരികുമാര്‍ ആണ് അറസ്റ്റിനു നേതൃത്വം നല്‍കിയത്. എംഎല്‍എയെ ഇന്നു തന്നെ റിമാന്‍ഡ് ചെയ്‌തേക്കും എന്നാണു സൂചന.

എംഎല്‍എയെ ചോദ്യം ചെയ്ത ശേഷം വിവരങ്ങള്‍ ഡിജിപി അടക്കമുള്ള ഉന്നത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണ സംഘം കൈമാറിയിരുന്നു. കേസില്‍ ചോദ്യം ചെയ്യുന്നതിനോ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനോ യാതൊരു വിധ തടസ്സങ്ങളും ഇല്ലെന്നു സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കിയതിനു ശേഷമാണ് അറസ്റ്റ് നടന്നത്. അറസ്റ്റ് ചെയ്ത എംഎല്‍എ എം.വിന്‍സെന്റിനെ പോലീസ് ഹെഡ്ക്വാര്‍ട്ടെഴ്‌സില്‍ എത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here