വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി; വിൻസന്റ് എംഎൽഎയെ ചോദ്യം ചെയ്യുന്നു

0
96

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎൽഎ എം. വിൻസന്റിനെ പൊലീസ് ചോദ്യം ചെയ്യുന്നു. പരാതിയിൽ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ എംഎൽഎ ഹോസ്റ്റലിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. മാസങ്ങളായി ഇവർ ഫോണിൽ സംസാരിച്ചിരുന്നവെന്നതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചു. എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്. പാറശാല എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുന്നത്.

ജനപ്രതിനിധി ആയതിനാൽ സ്പീക്കറുടെ അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യാനുള്ളൂ. എന്നാൽ, പീഡനക്കേസിൽ എം.വിന്‍സന്റ് എം.എല്‍.എയെ ചോദ്യം ചെയ്യാമെന്ന് സ്പീക്കറുടെ ഓഫിസ് പൊലീസിനെ അറിയിച്ചിരുന്നു. സ്പീക്കറുടെ പ്രത്യേക അനുമതി ഇതിന് ആവശ്യമില്ല. കേസിന് ആവശ്യമായ ഏതു നടപടിയും പൊലീസിനു സ്വീകരിക്കാമെന്നും സ്പീക്കറുടെ ഒാഫീസ് അറിയിച്ചു.

എംഎൽഎ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനെ തുടർന്നാണു ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന ഗൃഹനാഥന്റെ പരാതിയിലാണു കേസ്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് എംഎൽഎക്കെതിരെ ആദ്യം കേസെടുത്തത്. പിന്നീട് വീട്ടമ്മയുടെ രഹസ്യമൊഴിയെടുത്തു. അതിനിടെ, കേസുമായി ബന്ധപ്പെട്ട് എംഎൽഎ വീട്ടമ്മയുടെ ബന്ധുവിനെ സ്വാധീനിക്കാൻ നടത്തിയ ഫോൺ സംഭാഷണം പുറത്തായി.
തനിക്കെതിരെ ഉയർന്നിരിക്കുന്ന കേസിനു പിന്നിലെ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം.വിൻസന്റ് എംഎൽഎ ഡിജിപിക്കു പരാതി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here