വ്യാജ സ്പിരിറ്റ് : മരണം രണ്ടായി; മൂന്നു പേര്‍ കൂടി ചികിത്സയില്‍

0
80

കോഴിക്കോട് വ്യാജസ്പിരിറ്റ് കഴിച്ച സംഭവത്തില്‍ മരണം രണ്ടായി. ചികിത്സയിലായിരുന്ന സന്ദീപാണ് മരിച്ചത്. കുന്നമംഗലം മലയമ്മ എ കെ ജി കോളനിയില്‍ ബാലന്‍ (54) ഇന്ന് രാവിലെ മരിച്ചിരുന്നു. ആശുപത്രി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സര്‍ജറിക്കല്‍ സ്പിരിറ്റ് കൂടിയ അളവില്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിക്കുകയായിരുന്നു.

ബാലനൊപ്പം മദ്യപിച്ച ചെക്കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കോഴിക്കോട് കോയാസ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ സന്ദീപ് ആണ് സ്പിരിറ്റ് എത്തിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.കിണര്‍ വൃത്തിയാക്കുന്ന തൊഴിലാളികളാണ് ഇവര്‍. പണിക്കിടെ ഇന്നലെയാണ് ഇവരൊരുമിച്ച് മദ്യപിച്ചത്. കൂടെ ഉണ്ടായിരുന്ന 3 പേര്‍ കൂടി പോലീസ് നിര്‍ദ്ദേശ പ്രകാരം ചികിത്സ തേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here