സുനന്ദ പുഷ്‌കറിന്റെ മരണം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

0
118


ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപോര്‍ട്ട് പോലീസ് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. മൂന്ന് ദിവസത്തിനകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സിബിഐയിലെ പ്രത്യേക സംഘം കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.

സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയ ലീലാ പാലസ് ഹോട്ടലിലെ മുറി തുറന്നുകൊടുക്കാന്‍ ഇന്ന് മെട്രൊപൊളിറ്റന്‍ മജിസട്രേറ്റ് പങ്കജ് ശര്‍മ ഉത്തരവിട്ടു. അന്വേഷണത്തിന്റെ പേരില്‍ മുറി ഇനിയും പൂട്ടിയിടേണ്ടതില്ലെന്ന് കോടതി പറഞ്ഞു. നാലാഴ്ച്ചയ്ക്കുള്ളില്‍ മുറി ഉപയോഗത്തിനായി തുറന്നു കൊടുക്കണം.കഴിഞ്ഞ മൂന്നുവര്‍ഷമായി മുറി പൂട്ടിയിട്ടതിനെ തുടര്‍ന്ന് 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഹോട്ടല്‍ അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുനന്ദയുടെ മരണശേഷം 2014 ജനുവരി 17നാണ് പോലീസ് മുറി പൂട്ടി സീല്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here