കോഴിക്കോട്: സ്കൂട്ടറും കെ.എസ്.ആര്.ടി.സി ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ചര്‍ച്ചിന് സമീപമാണ് അപകടം.
കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സാണ് ബൈക്കിലിടിച്ചത്. ചീക്കിലോട് സ്വദേശി കൃഷ്ണനാണ് (56) അപകടത്തില്‍ മരിച്ചത്.