അ​തു​ൽ ​ശ്രീ​വയുടെ ജാമ്യാപേക്ഷ തള്ളി

0
77

കോഴിക്കോട് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ലു​ണ്ടാ​യ വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​റ​സ്​​റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ന​ട​ൻ അ​തു​ൽ ​ശ്രീ​വ സ​മ​ർ​പ്പി​ച്ച ജാ​മ്യ​പേ​ക്ഷ കോ​ട​തി ത​ള്ളി. മൂ​ന്നാം  ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​​ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യാ​ണ്​ ജാ​മ്യ​പേ​ക്ഷ ത​ള്ളി​യ​ത്.പ്ര​തി​ക്കെ​തി​രെ  മ​റ്റു​കേ​സു​ക​ൾ നി​ല​വി​ലു​ള്ള​തി​നാ​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം  മു​ൻ​നി​ർ​ത്തി​യാ​ണ്​ ജാ​മ്യ​പേ​ക്ഷ ത​ള്ളി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. ജ​ഫ്രി ജോ​ർ​ജ്​  ജോ​സ​ഫ്​ ഹാ​ജ​രാ​യി.മീ​ഡി​യ​വ​ൺ ചാ​ന​ലി​ലെ ഹാ​സ്യ​പ​ര​മ്പ​ര ‘എം 80 ​മൂ​സ’​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ  ക​ലാ​കാ​ര​നെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി ജ​യി​ലി​ല​യ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​രോ​പി​ച്ച്​ അ​തു​ലി​​​െൻറ  നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പേ​രാ​​മ്പ്ര സ്വ​ദേ​ശി​യാ​ണ്. ഇ​നി ജാ​മ്യം​തേ​ടി അ​തു​ലി​ന്​ ജി​ല്ല  കോ​ട​തി​യെ​യും ഹൈ​കോ​ട​തി​യേ​യും സ​മീ​പി​ക്കാ​നാ​വും.

LEAVE A REPLY

Please enter your comment!
Please enter your name here