ഇത് സോണി, പഠിച്ച് സ്വര്‍ണമെഡലുകള്‍ വാരുന്ന ഡോക്ടര്‍

0
3363
തിളക്കമുള്ള അക്കാദമിക് നേട്ടങ്ങളാണ് സോണി സോളമന്റെ കരുത്ത്. തിരുവല്ല പുഷ്പഗിരി കോളേജില്‍ നിന്ന് ഒന്നാം ക്ലാസോടെ എംബിബിഎസ് പൂര്‍ത്തീകരിച്ച സോണിയെ തേടി കോളേജിന്റെ ഗോള്‍ഡ്‌ മെഡല്‍ അടക്കമുള്ള പുരസ്കാരങ്ങള്‍ തേടിയെത്തിയതോടെയാണ്. സോണി കോളേജില്‍ ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
തിരുവല്ല പുഷ്പഗിരി കോളേജ് മികച്ച സൈക്കാട്രി വിഭാഗത്തിലെ മികച്ച ഹൗസ് സര്‍ജനുള്ള വിശിഷ്ട പുരസ്ക്കാരമായ  പ്രൊഫസര്‍ എ.വെങ്കബ്റാവു ഗോള്‍ഡ്‌ മെഡല്‍ അവാര്‍ഡ് ആണ് സോണിക്ക് ആദ്യം ലഭിച്ചത്.   മികച്ച വിദ്യാര്‍ഥിക്കുള്ള സര്‍ട്ടിഫിക്കറ്റ് കൂടി ലഭിച്ചു. ഒപ്പം ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഒരു ഗോള്‍ഡ്‌ മെഡല്‍ കൂടി സോണിക്ക് ലഭിച്ചു. ഡോക്ടര്‍ ആര്‍.എന്‍.ശര്‍മ്മയാണ് പുരസ്ക്കാരത്തിനായി സോണിയുടെ പേര് നിര്‍ദ്ദേശിച്ചത്.
 തുടര്‍ പഠനത്തിന്നായി എംഡിക്ക് വേണ്ടി ഒരുങ്ങാനുള്ള തയ്യാറെടുപ്പിലാണ് താനെന്നു സോണി പറയുന്നു. ഇതേ അക്കാദമിക മികവ് അതേ രീതിയില്‍ നിലനിര്‍ത്താനാണ് എന്റെ ശ്രമം. എംഡിക്കായുള്ള എന്‍ട്രന്‍സ്‌ അടുത്ത് തന്നെയുണ്ട്‌. വിപുലമായ ഒരുക്കങ്ങള്‍ വേണം എന്‍ട്രന്‍സ്‌ എന്ന കടമ്പ കഴിയാന്‍. സോണി പറയുന്നു.  കൊല്ലം ജില്ലയിലെ കണ്ണനെല്ലൂരില്‍ നെല്ലിവില പുത്തന്‍വീട് മരിയന്‍ ബെയിലില്‍ അന്തരിച്ച മാത്യു സോളമന്റെയും ശോഭ ദമ്പതികളുടെയും മൂത്ത മകളാണ് സോണി സോളമന്‍. അനിയന്‍ സോജു സോളമന്‍ ഏവിയേഷന്‍ വിദ്യാര്‍ഥിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here