ഇന്ത്യ ഇരയും ചൈന വേട്ടക്കാരനും- ഇന്ത്യയെ പരിഹസിച്ചു ചൈന

0
102

പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് ഇന്ത്യയോട് സഹതാപമെന്ന് ചൈന. ദോക് ലാം വിഷയത്തില്‍ പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമായി റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത് സഹതാപം മൂലമെന്ന് ചൈനീസ് പത്രം പറയുന്നു. ഇന്ത്യ ചൈനയെക്കാള്‍ ദുര്‍ബലരാണ് എന്ന കാരണത്താലാണ് ഈ സഹതാപമെന്നും ചൈനീസ് ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസ് പരിഹസിച്ചു.

എന്നാല്‍ പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയെ ഇരയായും ചൈനയെ വേട്ടക്കാരനായുമാണ് കണക്കാക്കുന്നത്. പാശ്ചാത്യരീതികള്‍ പിന്തുടരുന്ന ജനാധിപത്യ രാഷ്ട്രമെന്ന ആനുകൂല്യമാണ് ഇന്ത്യക്ക് ലഭിക്കുന്നത്. നിയമലംഘനങ്ങളെ ജനാധിപത്യത്തിന്റെ മറവില്‍ ഒളിച്ചുവയ്ക്കുന്ന തന്ത്രമാണ് ഇന്ത്യയുടേത്.

ചൈനയുടെ അധീനതയിലുള്ള പ്രദേശത്ത് അതിക്രമിച്ച് കയറി അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാണ് ഇന്ത്യ ചെയ്തത്. എന്നിട്ടും പാശ്ചാത്യ ലോകം ഇന്ത്യയെ പിന്തുണയ്ക്കുകയാണെന്നും ഗ്ലോബല്‍ ടൈംസ് കുറ്റപ്പെടുത്തുന്നു.

അന്താരാഷ്ട്രമാധ്യമങ്ങള്‍ കാര്യങ്ങളെ വിലയിരുത്തുന്നത് ഇന്ത്യന്‍ കാഴ്ചപ്പാടിലാണ്. സമാധാനരാജ്യമെന്ന ഇന്ത്യയുടെ ലേബലാണ് ഇതിന് കാരണം. സ്വാതന്ത്ര്യ സമരകാലത്തും സമാധാനത്തിന്റെ പാത സ്വീകരിച്ചതിനാല്‍ ഇന്ത്യ ആക്രമണത്തിന് മുതിരില്ലെന്ന തെറ്റിദ്ധാരണയാണ് പാശ്ചാത്യലോകത്തിനുള്ളതെന്നും പത്രം അഭിപ്രായപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here