ഐ.എസില്‍ ചേരാന്‍ പോയ തൃക്കരിപ്പൂര്‍ സ്വദേശി അഫ്ഗാനില്‍ കൊല്ലപ്പെട്ടു

0
83


ഐ.എസില്‍ ചേരാനായി  പോയ കാസര്‍കോട് ജില്ലയിലെ ഒരാള്‍കൂടി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തൃക്കരിപ്പൂര്‍ ടൌണിലെ എന്‍ പി മര്‍വാന്‍ (24) ആണ് അഫ്ഗാനില്‍ അമേരിക്കന്‍ സേനയുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ 24നാണ് സംഭവമെന്ന് ഉപ്പ ഇസ്മായിലിന് ലഭിച്ച സന്ദേശത്തില്‍ പറയുന്നു.

തിങ്കളാഴ്ച രാവിലെയാണ് അഫ്ഗാനില്‍നിന്ന് അഷ്ഫാഖ് മജീദിന്റെ ടെലിഗ്രാം ഇസ്മായിലിന് ലഭിച്ചത്. സന്ദേശം ഉടന്‍ എന്‍ഐഎക്ക് കൈമാറി, വൈകിട്ടോടെ മരണം സ്ഥിരീകരിച്ചു. തൃക്കരിപ്പൂര്‍, പടന്ന മേഖലയില്‍നിന്ന് കഴിഞ്ഞ വര്‍ഷം ദുരൂഹ സാഹചര്യത്തില്‍ കാണാതായവരില്‍ ഒരാളാണ് മര്‍വാന്‍. 2016 മെയ് 22ന് കോഴിക്കോട് മതപഠനത്തിന് പോയതായിരുന്നു. പിന്നീട് മുംബൈ വഴി അഫ്ഗാന്‍ ഐഎസ് കേന്ദ്രത്തില്‍ എത്തുകയായിരുന്നു. ഇവരോടൊപ്പം പോയ പടന്നയിലെ ഹഫീസുദ്ദീന്‍ കഴിഞ്ഞ ജനുവരി 27നും പടന്ന വടക്കെപ്പുറത്തെ മുര്‍ഷിദ് അഹമ്മദ് ഏപ്രില്‍ 23നും പാലക്കാട്ടെ ഈസ 28നും അഫ്ഗാനില്‍ കൊല്ലപ്പെട്ടിരുന്നു.

മര്‍വാന്‍ മൂന്നു മാസംമുമ്പ് വിദേശ യുവതിയെ വിവാഹംചെയ്തതായി ഐഎസ് സംഘത്തിലുണ്ടെന്ന് കരുതുന്ന അബ്ദുള്‍ റാഷിദിന്റ സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. ഒരാഴ്ചമുമ്പ് നടന്ന ഷെല്ലാക്രമണത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. ഞായറാഴ്ചയാണ് മര്‍വാന്റെ മൃതദേഹം കണ്ടത്തി കബറടക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here