20 വര്‍ഷമായി അടഞ്ഞു കിടക്കുന്ന കുണ്ടറയിലെ അലിന്‍ഡ് ഫാക്ടറി ഉടന്‍ തുറന്നു പ്രവര്‍ത്തിക്കും. മുഖ്യമന്ത്രിയുമായി മാനേജ്മെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യോഗത്തില്‍ വ്യവസായ മന്ത്രി എ.സി. മൊയ്തീന്, വൈദ്യുതി മന്ത്രി എം.എം. മണി, ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ എന്നിവരും പങ്കെടുത്തു.
ടെണ്ടറിലൂടെ മാത്രമാണ് ഓര്‍ഡര്‍ നല്‍കുക. കൂടാതെ ഫാക്ടറി ലൈസന്‍സ് പുതുക്കി നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കമ്പനിയുടെ കൈവശത്തിലുള്ള 62 ഏക്കര്‍ ഭൂമിയില്‍ ഉപയോഗിക്കുന്ന 33 ഏക്കറിന് പാട്ടക്കരാര്‍ പുതിയ നിരക്കില്‍ പുതുക്കി കൊടുക്കുന്നതാണ്. കുടിശ്ശിക അടച്ചാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപന ലൈസന്‍സ് പുതുക്കി നല്‍കും. കെ.എസ്.ഇ.ബി.യില്‍ നിന്ന് ഓര്‍ഡര്‍ ലഭിക്കുന്നതിന് തടസ്സങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ ഒഴിവാക്കും.
കമ്പനിയിലെ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി 80 ശതമാനവും പൂര്‍ത്തിയായെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഐ.എസ്.ആര്.ഒ, ഇന്ത്യന്‍ റെയില്‍വേ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന യന്ത്രഭാഗങ്ങള്‍ കമ്പനി നിര്‍മിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളുടെ ഓര്‍ഡര്‍ ലഭിക്കുകയാണെങ്കില്‍ ഉടനെ ഉത്പാദനം പുനരാരംഭിക്കാന്‍ കഴിയുമെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞു.