ജോര്‍ജ് സാറേ..താങ്കള്‍ വാദിക്കുന്നത് പള്‍സര്‍ സുനിക്ക് വേണ്ടിയാണോ?

0
834

ഒന്നും മിണ്ടാതെയിരിക്കാന്‍ ആവത് ശ്രമിക്കുന്നുണ്ട്…എന്ത് ചെയ്യാന്‍..അപമാനിക്കപ്പെട്ടതിനു പുറമേ,
പെണ്‍കുട്ടിക്കെതിരെ ഇത്ര നീചമായ പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കാതെയിരിക്കും…
പെണ്‍കുട്ടിക്കെതിരെ പരിഹാസവുമായി MLA PC GEORGE..
പീഡിപ്പിക്കപ്പെട്ട നടി പിറ്റേ ദിവസം ഷൂട്ടിങിന് പോയതിനെ പരിഹസിച്ച് ശ്രീ പി സി ജോര്‍ജ്ജ് പറയുന്നു.
‘പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കെങ്ങനെ പിറ്റേ ദിവസം ജോലിക്ക് പോകാന്‍ സാധിച്ചു?
അവരേത് ആശുപത്രിയിലാണ് അന്ന് പോയത്? എന്നൊക്കെയാണ് അദ്ദേഹത്തിന്റെ സംശയം.
അപ്പൊള്‍ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടാല്‍ അവള്‍ പുറത്തിറങ്ങാതെ കരഞ്ഞ് കരഞ്ഞ് ജീവിതമവസാനിപ്പിക്കണമെന്ന് ഒരു
ജനപ്രതിനിധിതന്നെ പറയുന്നു..
പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോ?അതോ അവര്‍ ഒരു നടി ആയതുകൊണ്ടാണോ..?താങ്കളുടെ പെണ്‍മക്കള്‍ക്കാണിത് സംഭവിച്ചതെങ്കില്‍ താങ്കളവരെ വീട്ടില്‍ പൂട്ടിയിടുമോ?അവര്‍ നുണയാണ് പറയുന്നതെന്ന് അപ്പോഴും താങ്കള്‍ പറയുമോ?
ജോര്‍ജ് സാറേ താങ്കള്‍ ഉളള കാര്യം പച്ചക്ക് വിളിച്ച് പറയുന്നവനാണെന്ന് സ്വയം അഭിമാനിക്കുന്നത് മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്..അതിന് കൈയ്യടിക്കുന്നവരേയും കണ്ടിട്ടുണ്ട്….പക്ഷേ ഇതിത്തിരി ക്രൂരമായ പ്രസ്താവനയായിപ്പോയി സാറേ…
ഇതിന് ജനം കൈയ്യടിക്കുമെന്ന് കരുതരുത്..
ആരെ സംരക്ഷിക്കനാണീ നാടകം?.പള്‍സര്‍ സുനിയേയോ?പള്‍സര്‍ സുനിയും കൂട്ടരുമാണ് തന്നെ ഉപദ്രവിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി..അപ്പൊള്‍ താങ്കള്‍ വാദിക്കുന്നത് പള്‍സര്‍ സുനിക്ക് വേണ്ടിയാണോ?അത് വ്യക്തമാക്കൂ..
നല്ല ജനപ്രതിനിധി… അവനവന് വേദനിക്കണം. എന്നാലേ വേദനയെന്തെന്നറിയൂ..
തോക്കും ചൂണ്ടി നടന്ന് റബ്ബറും ഏലവും പണംവും മാത്രം കണ്ട് വളര്‍ന്ന താങ്കള്‍ക്ക് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസിലാവില്ല…
നടിയും ഞങ്ങളുടെ മകളാണെന്നാണ് അന്ന് അമ്മ ഭാരവാഹികള്‍ പറഞ്ഞത്…
തന്റെ മകളെ അപമാനിച്ച വ്യക്തിക്കെതിരെ അമ്മ സംഘടന എന്തെങ്കിലും ചെയ്യുമോ?

LEAVE A REPLY

Please enter your comment!
Please enter your name here